Latest News

കൊവിഡ് 19: വിവേചനരഹിതമായ പോലിസ് നടപടികളും നിയന്ത്രണങ്ങളും ഭക്ഷ്യവിതരണശ്യംഖല തകര്‍ക്കുമോ? ആശങ്ക പെരുകുന്നു

ചെറുകിടക്കച്ചവടക്കാരാണ് പ്രശ്‌നം അനുഭവിക്കുന്ന മറ്റൊരു വിഭാഗം. കച്ചവടക്കാരുടെ ജോലിക്കാര്‍ക്കെതിരേ പലയിടങ്ങളിലും പോലിസ് അതിക്രമങ്ങള്‍ നടന്നിരുന്നു.

കൊവിഡ് 19: വിവേചനരഹിതമായ പോലിസ് നടപടികളും നിയന്ത്രണങ്ങളും ഭക്ഷ്യവിതരണശ്യംഖല തകര്‍ക്കുമോ? ആശങ്ക പെരുകുന്നു
X

ന്യൂഡല്‍ഹി: വിവേചനരഹിതമായ പോലിസ് നടപടികള്‍ക്കെതിരേ വ്യാപാരിസമൂഹം. ലോക്ക്ഡൗണിന്റെ ആദ്യ ദിവസം തന്നെ രാജ്യത്തെ പലയിടങ്ങളിലും പല വസ്തുക്കളും കിട്ടാക്കനിയായി. രാജ്യത്തൊരിടത്തും ക്ഷാമില്ലെന്ന് അധികാരികള്‍ ആവര്‍ത്തിച്ചുപറയുന്നുണ്ടെങ്കിലും പ്രായോഗികമായി വിഭവദൗര്‍ലഭ്യം കടുത്തതായും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പോലിസും സുരക്ഷാ ഏജന്‍സികളും വിതരണശ്യംഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കെതിരേ എടുക്കുന്ന നടപടികളാണ് പലയിടത്തും പ്രശ്‌നം സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ പോലിസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.

മെട്രോകളില്‍ നിലവില്‍ പല വസ്തുക്കള്‍ക്കും ക്ഷാമമുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഓഫ്‌ലൈന്‍ മാത്രമല്ല, ഓണ്‍ലൈന്‍ ചാനലും തടസ്സപ്പെട്ടിരിക്കുന്നു.

മാര്‍ച്ച് 20 മുതല്‍ 25 വരെയുള്ള കാലത്ത് ഇ പ്ലാറ്റ്‌ഫോമില്‍ അവശ്യവസ്തുക്കളില്‍ 35 ശതമാനവും ലഭ്യമായിരുന്നില്ല. മാര്‍ച്ച് 23-24 തിയ്യതിയായപ്പോഴെക്കും ഇത് 75 ശതമാനമായി മാറി.

മാര്‍ച്ച് 20-22 തിയ്യതികളില്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ 17ശതമാനം വസ്തുക്കളും ലഭ്യമായിരുന്നില്ലെങ്കില്‍ മാര്‍ച്ച് 23-24 തിയ്യതികളില്‍ അത് 32 ശതമാനമായി മാറി.

ഫരീദാബാദിലെ ഗ്രോഫെര്‍ വെയര്‍ഹൗസ് അധികാരികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ബുധനാഴ്ചയോടെ അടച്ചുപൂട്ടി. ഇതുവഴി മാത്രം ഡല്‍ഹി, ഫരീദാബാദ് പ്രദേശങ്ങളില്‍ 20000ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് ഉപഭോക്തൃവസ്തുക്കള്‍ വന്നിരുന്ന വഴി അടഞ്ഞു.

പല നഗരങ്ങളിലും പച്ചക്കറികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. പല ചില്ലറക്കച്ചവടക്കാരും കച്ചവടം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. ജനങ്ങള്‍ തടിച്ചുകൂടുന്നതൊഴിവാക്കാന്‍ പോലിസ് തന്നെ പല കടകളും ഒഴിപ്പിച്ചു. ഇതൊക്കെ വിതരണശ്യംഖല തടസ്സപ്പെടുത്തി.

മല്‍സ്യം, മാംസം എന്നിവയുടെ വിതരണവും പ്രശ്‌നത്തിലായിട്ടുണ്ട്. മല്‍സ്യവില 10-20ശതമാനം വര്‍ധിച്ചു.

സംസ്ഥാന അതിര്‍ത്തികള്‍ അടച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നിരുന്ന പല വസ്തുക്കളുടെ വിതരണവും തടസ്സപ്പെട്ടു. കഴിഞ്ഞ കുറച്ചുമാസമായി കോഴിയുടെ വരവിലും കുറവുണ്ടായിട്ടുണ്ട്.

മട്ടന്‍ കയറ്റിയയ്ക്കുന്ന രാജസ്ഥാനിലെ കമ്പനികള്‍ മാംസം കയറ്റിയയ്ക്കുന്നത് നിര്‍ത്തിവച്ചുകഴിഞ്ഞു.

ചെറുകിടക്കച്ചവടക്കാരാണ് പ്രശ്‌നം അനുഭവിക്കുന്ന മറ്റൊരു വിഭാഗം. കച്ചവടക്കാരുടെ ജോലിക്കാര്‍ക്കെതിരേ പലയിടങ്ങളിലും പോലിസ് അതിക്രമങ്ങള്‍ നടന്നിരുന്നു.




Next Story

RELATED STORIES

Share it