Latest News

കൊവിഡ് 19: പടിഞ്ഞാറന്‍ റെയില്‍വേ നിരീക്ഷണത്തിനു വേണ്ടി തയ്യാറാക്കുന്നത് 410 കോച്ചുകള്‍

കൊവിഡ് 19: പടിഞ്ഞാറന്‍ റെയില്‍വേ നിരീക്ഷണത്തിനു വേണ്ടി തയ്യാറാക്കുന്നത് 410 കോച്ചുകള്‍
X

ഭൂവനേശ്വര്‍: പടിഞ്ഞാറന്‍ റയില്‍വേ 410 റയില്‍വേ കോച്ചുകളില്‍ കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പാര്‍പ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കും. മുംബൈ അടക്കം ആറ് റെയില്‍വേ ഡിവിഷനുകളിലും ഈ സംവിധാനമുണ്ടാവും.

''നിലവില്‍ ഭുവനേശ്വരിലെ വര്‍ക്ക് ഷോപ്പില്‍ ഒരു കോച്ച് ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഇനി 410 കോച്ചുകള്‍ കൂടി ഇത്തരത്തില്‍ രൂപമാറ്റം വരുത്തും'' റെയില്‍വേ അധികൃതര്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന് വേണ്ട സൗകര്യമൊരുക്കാന്‍ റെയില്‍വേ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി റെയില്‍വേ കോച്ചുകള്‍ വാര്‍ഡുകളാക്കി മാറ്റുകയും റെയില്‍വേ ആശുപത്രികളില്‍ പുതിയ പ്രതിരോധ, നിരീക്ഷണ സംവിധാനമൊരുക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ഡോക്ടര്‍മാരെയും നഴ്‌സിങ്ങ് സ്റ്റാഫിനെയും മറ്റ് ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്.

വടക്ക് കിഴക്കന്‍ റെയില്‍വേയും കോച്ചുകള്‍ പരിവര്‍ത്തിപ്പിക്കുന്ന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഗുവാഹത്തിയിലെ കോച്ച് മെയിന്റനന്‍സ് ഡിപ്പോയില്‍ റയില്‍വേ സെന്‍ട്രല്‍ ആശുപത്രിയിലെ വിദഗ്ധരുടെ നിര്‍ദേശത്തിന്‍ കീഴില്‍ ഈ പണികള്‍ വേഗത്തില്‍ നടക്കുന്നുണ്ട്.

കൊറോണ വൈറസ് ബാധ തീവ്രമായ സാഹചര്യത്തില്‍ ലോക്ക് ഡൗണിലേക്ക് പോയതോടെയാണ് സര്‍ക്കാര്‍ സംവിധാനത്തിലേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it