Top

ഗോമൂത്രം കൊവിഡ് രോഗം ശമിപ്പിക്കുമെന്ന് അവകാശപ്പെട്ട ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്റിന് കൊവിഡ്

ഗോമൂത്രം കൊവിഡ് രോഗം ശമിപ്പിക്കുമെന്ന് അവകാശപ്പെട്ട ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്റിന് കൊവിഡ്
X

കൊല്‍ക്കൊത്ത: ഗോമൂത്രം കഴിച്ചാല്‍ കൊവിഡ് ബാധിക്കില്ലെന്ന് അവകാശപ്പെട്ട പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് ദിലീപ് ഘോഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊല്‍ക്കൊത്തയിലെത്തന്നെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ദിലീപ് ഘോഷിന് ചെറിയ പനി മാത്രമേ അനുഭവപ്പെടുന്നുള്ളൂവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രോഗിയുടെ ഓക്‌സിജന്‍ ലെവല്‍ തൃപ്തികരമാണ്. രണ്ട് ദിവസമായി സുഖമില്ലാതിരുന്ന അദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗോമൂത്രം കുടിച്ചാല്‍ കൊവിഡ് മാറുമെന്ന ജൂലൈ മാസത്തില്‍ ദിലീപ് നടത്തിയ പ്രസ്താവന സോഷ്യല്‍മീഡിയില്‍ വൈറലായിരുന്നു.

Next Story

RELATED STORIES

Share it