Latest News

ഡോണള്‍ഡ്‌ ട്രംപിന്റെ സന്ദര്‍ശക ഷെഡ്യൂള്‍; കരാറുകള്‍ ഒപ്പുവയ്ക്കുന്നത് രണ്ടാം ദിനത്തില്‍

ട്രംപിനോടൊപ്പം യുഎസ് പ്രഥമവനിത മെലേനിയ ട്രംപും ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നുണ്ട്.

ഡോണള്‍ഡ്‌ ട്രംപിന്റെ സന്ദര്‍ശക ഷെഡ്യൂള്‍; കരാറുകള്‍ ഒപ്പുവയ്ക്കുന്നത് രണ്ടാം ദിനത്തില്‍
X

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപിന്റെ സന്ദര്‍ശക ഷെഡ്യൂല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. അഹമ്മദാബാദില്‍ വിമാനമിറങ്ങുന്ന ട്രംപിനോടൊപ്പം യുഎസ് പ്രഥമവനിത മെലേനിയ ട്രംപും ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നുണ്ട്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന ട്രംപിന്റെ ആദ്യ പരിപാടി സബര്‍മതി ആശ്രമ സന്ദര്‍ശനമാണ്. ഇപ്പോള്‍ കിട്ടിയ വിവരമനുസരിച്ച് ആശ്രമസന്ദര്‍ശന സമയത്ത് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തെ അനുഗമിച്ചേക്കും. അന്നു തന്നെ അദ്ദേഹം അഹമ്മദാബാദിലെ മൊട്ടെറ സ്‌റ്റേഡിയത്തില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ശേഷം താജ്മഹല്‍ സന്ദര്‍ശിക്കും. അവിടെ നിന്ന് പാലം എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലേക്ക് പോകും.

അടുത്ത ദിവസമാണ് സുപ്രധാനമായ കരാറുകളും മറ്റും ഒപ്പുവയ്ക്കുന്നത്. പത്ത് മണിയോടെ അദ്ദേഹം രാഷ്ട്രപതിഭവനിലെത്തും. തുടര്‍ന്ന് രാജ്ഘട്ടില്‍. പതിനൊന്നിന് മോദിയുമായി ഹൈദരാബാദില്‍ ഔദ്യോഗിക കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിലാണ് വിവിധ എംഒയുകള്‍ ഒപ്പുവയ്ക്കുന്നത്. ഈ യാത്രയുടെ മുഖ്യ ഉദ്ദേശ്യവും ഇതുതന്നെ.

വൈകീട്ട് രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കും. രാത്രി പത്തുമണിയോടെ തിരിച്ചുപോകും.


ആദ്യ ദിവസം: ഫെബ്രുവരി 24, 2020

11. 40 am: അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നു.

12.15 pm. സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്നു, പ്രധാനമന്ത്രി മോദിയും അനുഗമിച്ചേക്കും.

1.05 pm: അഹമ്മദാബാദിലെ മൊട്ടെറ സ്‌റ്റേഡിയത്തില്‍ പൊതുസമ്മേളനം.

3.30 pm: ആഗ്രയിലേക്ക് തിരിക്കുന്നു.

4.45 pm: ആഗ്രയിലെത്തുന്നു.

5.15 pm: താജ്മഹല്‍ സന്ദര്‍ശനം

7.30 pm: പാലം എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെത്തുന്നു.


രണ്ടാം ദിവസം- ഫെബ്രുവരി 25, 2020

10.00 am: രാഷ്ട്രപതി ഭവനില്‍ ബഹുമതികളോടെ സ്വീകരിക്കുന്നു.

10.30 am: രാജ്ഘട്ടില്‍ റീത്ത് സമര്‍പ്പിക്കുന്നു.

11.00 am: പ്രധാനമന്ത്രിയുമായി ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച.

12.40 pm: വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കല്‍. പത്രപ്രസ്താവന പുറത്തിറക്കുന്നു.

7.30 pm: രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച.

10.00 pm: തിരിച്ചുപോകുന്നു.

Next Story

RELATED STORIES

Share it