Latest News

അണ്‍ ലോക്ക് ഡൗണ്‍: മെയ് 25നു ശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗിച്ചത് 50 ലക്ഷം പേര്‍

അണ്‍ ലോക്ക് ഡൗണ്‍: മെയ് 25നു ശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗിച്ചത് 50 ലക്ഷം പേര്‍
X

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പിന്‍വലിച്ച് ആഭ്യന്തര വിമനയാത്ര തുടങ്ങിയ ശേഷം രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്ക്് യാത്ര ചെയ്തത് 50 ലക്ഷം പേരെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. 56,792 വിമാന സര്‍വീസുകളാണ് ഈ കാലയളവില്‍ ഉപയോഗിച്ചത്.

''56,792 വിമാനങ്ങളിലായി 50 ലക്ഷം യാത്രികരാണ് 2020 മെയ് 25നു ശേഷം ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തത്. ആഗസ്റ്റ് 9ാം തിയ്യതി മാത്രം 911 വിമാനങ്ങളിലായി 93,062 പേര്‍ യാത്ര ചെയ്തു''- മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക്് പോകുന്നവര്‍ക്ക് ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി പുതുക്കി പ്രസിദ്ധീകരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ ഉയര്‍ത്തിയ ആശങ്കയെ തുടര്‍ന്നായിരുന്നു ഇത്. ഇതിനെ കുറിച്ച് ഒരു ട്വീറ്റും എയര്‍പോര്‍ട്ട് അതോറിറ്റി പോസ്റ്റ് ചെയ്തിരുന്നു.

നിലവില്‍ എത്തിച്ചേര്‍ന്ന വിമാനത്താവളങ്ങളില്‍ താപപരിശോധന നടത്തേണ്ടതും ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതും നിര്‍ബന്ധമാണ്.

കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ കഴിഞ്ഞ മാര്‍ച്ചിലാണ് എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. പിന്നീട് മെയ് 25 ന് നിയന്ത്രിതമായ രീതിയില്‍ അത് പുനഃരാരംഭിച്ചു.

Next Story

RELATED STORIES

Share it