Top

അണ്‍ലോക്ക് 5: മുംബൈ മെട്രോ ഇന്ന് മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും

അണ്‍ലോക്ക് 5: മുംബൈ മെട്രോ ഇന്ന് മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും
X

മുംബൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട മുംബൈ മെട്രോ ഇന്ന് മുതല്‍ പുനഃരാരംഭിക്കും. മെട്രോ സര്‍വീസുകള്‍ക്ക് കേന്ദ്ര സപ്തംബര്‍ 7 മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നെങ്കിലും മുംബൈ മെട്രോ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടരേണ്ടതില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കൊവിഡ് പ്രോട്ടകോളുകള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനമെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നു.

ആകെ 200 ട്രിപ്പുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഒരു മെട്രോ ട്രയിനില്‍ ആകെ 300 പേരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

കാബിനിലെ താപനില 25-27 ഡിഗ്രിയില്‍ നിയന്ത്രിച്ചു നര്‍ത്തണം. ഡിജിറ്റല്‍ ടിക്കറ്റുകളാണ് നല്‍കുക. ട്രയിന്‍ തുറക്കുന്നതിന് 15 മിനിട്ടു മുമ്പു മാത്രമേ സ്റ്റേഷനില്‍ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളൂ. എല്ലാ ഗയിറ്റുകളും തുറക്കില്ല.

രാജ്യത്ത് ഏറ്റവും തീവ്രമായി രോഗവ്യാപനം നടന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 1.6 ദശലക്ഷം പേര്‍ക്കാണ് രോഗബാധയുണ്ടായത്.

Next Story

RELATED STORIES

Share it