Latest News

ലോക്ക്ഡൗണ്‍ കാലത്ത് അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് പോഷകാഹാരം വീടുകളിലെത്തിച്ചു നല്‍കിയെന്ന് കേന്ദ്ര ശിശുക്ഷേമ വകുപ്പ് മന്ത്രി

ലോക്ക്ഡൗണ്‍ കാലത്ത് അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് പോഷകാഹാരം വീടുകളിലെത്തിച്ചു നല്‍കിയെന്ന് കേന്ദ്ര ശിശുക്ഷേമ വകുപ്പ് മന്ത്രി
X

ന്യൂഡല്‍ഹി: രാജ്യത്തെ അംഗന്‍വാടികള്‍ കൊവിഡ് 19 നെ തുടര്‍ന്ന് അടച്ചിട്ടെങ്കിലും കുട്ടികളുടെ പോഷകാഹാരം ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. യെ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി സുബിന്‍ ഇറാനി അറിയിച്ചു. കൊവിഡ് -19 നെ തുടര്‍ന്ന് :അംഗന്‍വാടി കുട്ടികളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ലോകസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് വിവരം അറിയിച്ചത്.

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായുളള പ്രത്യേക അവബോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തെ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിംഹാന്‍സുമായി ചേര്‍ന്ന് കൊവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി കൗണ്‍സിലിംഗ് ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെയും തെരുവില്‍ ജീവിക്കുന്നവരുടെയും കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ദേശീയ കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഇത്തരം കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും മന്ത്രി ലോകസഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. യെ അറിയിച്ചു

Next Story

RELATED STORIES

Share it