Latest News

ഡല്‍ഹി സംഘര്‍ഷം അന്വേഷിക്കാന്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കി

ഇതുവരെ 18 എഫ്‌ഐആറുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 106 പേര്‍ അറസ്റ്റിലായി. ഒരു പോലിസ് ഉദ്യോഗസ്ഥനും ഐബി ഉദ്യോഗസ്ഥനും അടക്കം 34 പേര്‍ കൊല്ലപ്പെട്ടു.

ഡല്‍ഹി സംഘര്‍ഷം അന്വേഷിക്കാന്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ രണ്ട് വ്യത്യസ്ത അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കി. ഡല്‍ഹി പോലിസിന്റെ ക്രൈം ബ്രാഞ്ചിനു കീഴിലായിരിക്കും പ്രത്യേക അന്വേഷണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക.

ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളോടനുബന്ധിച്ച് പോലിസ് ചാര്‍ജ്ജ് ചെയ്ത കേസുകളുടെ എഫ്‌ഐആറുകള്‍ ഉടന്‍ പുതിയ അന്വേഷണ സംഘങ്ങള്‍ക്ക് കൈമാറും. ഡിസിപി ജോയ് തിര്‍ക്കെയും ഡിസിപി രാജേഷ് ദിയൊയുമായിരിക്കും ഓരോ സംഘത്തെയും നയിക്കുന്നത്. രണ്ട് സംഘത്തിലും നാല് വീതം അസി. കമ്മിഷണര്‍മാര്‍ പ്രവര്‍ത്തിക്കും.

അന്വേഷണ സംഘങ്ങളെ സംയോജിപ്പിക്കുന്ന ചുമതല അഡി. പോലിസ് കമ്മിഷണര്‍ ബി കെ സിങിനാണ്.

ഓരോ എസിപിമാരുടെയും കീഴില്‍ മൂന്ന് വീതം ഇന്‍സ്‌പെക്ടര്‍മാരും നാല് സബ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാരും കോണ്‍സ്റ്റബിള്‍മാരും പ്രവര്‍ത്തിക്കും.

ഇതുവരെ 18 എഫ്‌ഐആറുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 106 പേര്‍ അറസ്റ്റിലായി. ഒരു പോലിസ് ഉദ്യോഗസ്ഥനും ഐബി ഉദ്യോഗസ്ഥനും അടക്കം 34 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 200 കടന്നു. വടക്ക് കിഴക്ക് ഡല്‍ഹിയില്‍ നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it