Latest News

ട്രംപിന് സ്വാഗതം, പക്ഷേ, അദ്ദേഹം അതിഥിയെപ്പോലെ പെരുമാറണമെന്ന് ബംഗാള്‍ വിദ്യാഭ്യാസമന്ത്രി

മന്ത്രിയുടെ ആരോപണത്തിന്റെ പശ്ചാത്തലം വ്യക്തമല്ല.

ട്രംപിന് സ്വാഗതം, പക്ഷേ, അദ്ദേഹം അതിഥിയെപ്പോലെ പെരുമാറണമെന്ന് ബംഗാള്‍ വിദ്യാഭ്യാസമന്ത്രി
X

കൊല്‍ക്കത്ത: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇന്ത്യയിലേക്ക് സ്വാഗതമെന്നും പക്ഷേ, അദ്ദേഹം ഒരു അതിഥിയെപ്പോലെ പെരുമാറണമെന്നും ബംഗാള്‍ വിദ്യാഭ്യാസമന്ത്രി. പ്രസിഡന്റ് ട്രംപ് ഇന്ത്യയുടെ അതിഥിയാണ്. ഇന്ത്യക്കാര്‍ എല്ലായ്‌പ്പോഴും അതിഥികളെ സ്വാഗതം ചെയ്തിട്ടുണ്ട്. അദ്ദേഹം അതിഥിയെപ്പോലെ പെരുമാറണം- വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥാചാറ്റര്‍ജി ആവശ്യപ്പെട്ടു.

മന്ത്രിയുടെ ആരോപണത്തിന്റെ പശ്ചാത്തലം വ്യക്തമല്ല.

അമേരിക്ക ഇന്ത്യയെ ഇഷ്ടപ്പെടുന്നു, അമേരിക്ക എല്ലായ്‌പ്പോഴും ഇന്ത്യക്കാരുടെ സുഹൃത്തും വിശ്വസ്തരായ അനുയായിയുമായിരുന്നു - അഹമ്മദ്ബാദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പൊതുജനങ്ങളെ അഭിസംബോധന വച്ച് ട്രംപ് പറഞ്ഞു.

ഇന്നും നാളെയുമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ട്രംപിനെ മകള്‍ ഇവാന്‍കയും മരുമകന്‍ ജറെഡ് കുഷ്‌നറും അനുഗമിക്കുന്നുണ്ട്. ജറെഡ് കുഷ്‌നര്‍ ട്രംപിന്റെ സീനിയര്‍ ഉപദേശകരിലൊരാളാണ്.

Next Story

RELATED STORIES

Share it