Latest News

ഈ വര്‍ഷത്തെ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ജേതാക്കളിലൊരാള്‍ കൊവിഡ് ഗവേഷകനും

ഈ വര്‍ഷത്തെ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ജേതാക്കളിലൊരാള്‍ കൊവിഡ് ഗവേഷകനും
X

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 12 പേരെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ടവരിലൊരാള്‍ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ട ശാസ്ത്രജ്ഞനും ഉള്‍പ്പെടുന്നു.

ബയോളജിക്കല്‍ സയന്‍സസില്‍ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിംഗ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സില്‍ നിന്നുള്ള ഡോ. ശുഭദീപ് ചാറ്റര്‍ജി, നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ ഡോ. വത്സല തിരുമലൈ, കെമിക്കല്‍ സയന്‍സസിസ് ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സില്‍ നിന്നുള്ള ഡോ. ജ്യോതിര്‍മയി ഡാഷ്, ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചില്‍ നിന്നുള്ള ഡോ. സുബി ജേക്കബ്, ഭൂമി, അന്തരീക്ഷം, സമുദ്രം, പ്ലാനറ്ററി സയന്‍സസ് എന്നിവയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂരിലെ ഡോ. അഭിജിത് മുഖര്‍ജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബോംബെയില്‍ നിന്നുള്ള ഡോ. സൂര്യേന്ദ ദത്ത, എഞ്ചിനീയറിംഗ് സയന്‍സസില്‍ സിഎസ്‌ഐആര്‍ ദേശീയ കെമിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള ഡോ. അമോല്‍ അരവിന്ദ്രാവു കുല്‍ക്കര്‍ണി, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ഡോ. കിന്‍ഷുക് ദാസ് ഗുപ്ത, മാത്തമാറ്റിക്കല്‍ സയന്‍സസില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഡോ. രജത് സുബ്ര ഹസ്ര, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബോംബെയില്‍ നിന്നുള്ള ഡോ. യു കെ ആനന്ദവര്‍ദ്ധനന്‍, മെഡിക്കല്‍ സയന്‍സസസില്‍ കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള ഡോ. ബുഷ്‌റ അതീഖ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ചണ്ഡിഗഢിലെ ഡോ. രാജേഷ് അഗര്‍വാള്‍, ഫിസിക്കല്‍ സയന്‍സസില്‍ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചില്‍ നിന്നുള്ള ഡോ. രാജേഷ് ഗണപതി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സുജാത ഖാരസ, കൊവിഡ് പരിശോധനാ രീതി വികസിപ്പിച്ചെടുത്ത ഗവേഷകരിലൊരാളായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ഡോ. ഡെബ്‌ജോതി ചക്രബര്‍ത്തി എന്നിവരും ഉള്‍പ്പെടുന്നു.


ജീവശാസ്ത്രം, രസതന്ത്രം, ആരോഗ്യം, പരിസ്ഥിതി, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളില്‍ കഴിവ് തളിയിച്ച 45 വയസ്സിനു താഴെയുള്ള ഗവേഷകരെയാണ് ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്. പുരസ്‌കാരം പ്രഖ്യാപിച്ച ഇന്ന് കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിചര്‍ച്ചിന്റെ സ്ഥാപകദിനം കൂടിയാണ്.

Next Story

RELATED STORIES

Share it