Latest News

തെയ്യംകലാകാരന്‍ ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു

തെയ്യംകലാകാരന്‍ ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു
X

പയ്യോളി: അറിയപ്പെടുന്ന തെയ്യം കലാകാരന്‍ തിക്കോടി പള്ളിക്കര പറവര്‍കണ്ടി കുഞ്ഞിരാമന്‍ (ഏഷ്യാഡ് കുഞ്ഞിരാമന്‍) അന്തരിച്ചു. 73 വയസ്സായിരുന്നു. പതിനേഴാം വയസ്സില്‍ തെയ്യം കെട്ടി ആടാന്‍ തുടങ്ങിയ ഏഷ്യാഡ് കുഞ്ഞിരാമന് അച്ഛനും അച്ഛന്റെ സഹോദരങ്ങളും അമ്മയുടെ അച്ഛനുമായിരുന്നു ഗുരുക്കന്മാര്‍. 1982ലെ ഡല്‍ഹി-ഏഷ്യാഡില്‍ തെയ്യം അവതരിപ്പിച്ചതിനുശേഷം ഇദ്ദേഹം താമസിക്കുന്ന സ്ഥലം ഏഷ്യാഡ്മുക്ക് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വടകര, കൊയിലാണ്ടി താലൂക്കിലെ 39 ഓളം ക്ഷേത്രങ്ങളില്‍ തെയ്യം അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണിയിലും ദുരദര്‍ശനിലും തോറ്റംപാട്ടും തെയ്യവും അവതരിപ്പിച്ചിട്ടുണ്ട്.

ഭാര്യ: ജാനു

മക്കള്‍: ഗൗരി, ജയ, ബിന്ദു, ബിന.

മരുമക്കള്‍: മുരളി (ഉള്ള്യേരി), മനോഹരന്‍ (ഫറോക്ക്), വിജയന്‍ (ആരോഗ്യ വകുപ്പ്, എരഞ്ഞോളി), റിജീഷ് (വിളയാട്ടൂര്‍).

സഹോദരങ്ങള്‍: നാരായണന്‍, അമ്മു, ലക്ഷമി, നാരായണി, ശാന്ത.

Next Story

RELATED STORIES

Share it