Latest News

തബ്‌ലീഗ് ജമാഅത്തും കൊറോണയുമായുള്ള ബന്ധം മാധ്യമസൃഷ്ടി

കൊറോണയെ മുസ്‌ലിംകളുമായി ബന്ധപ്പെടുത്തുന്നതിനെതിരേ പൊതുസമൂഹത്തില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

തബ്‌ലീഗ് ജമാഅത്തും കൊറോണയുമായുള്ള ബന്ധം മാധ്യമസൃഷ്ടി
X

ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയും തബ്‌ലീഗ് ജമാഅത്തും തമ്മില്‍ ബന്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി. കൊറോണ ബാധിതരുടെ വിവരങ്ങള്‍ പുറത്തുവിടുന്ന ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ രേഖകളില്‍ മതം തിരിച്ച കണക്കില്ലെന്നു മാത്രമല്ല, രോഗബാധിതരുടെ വ്യക്തിവിവരങ്ങള്‍ ഒന്നുംതന്നെയില്ല. ഇതൊന്നുമില്ലാതെ കൊറോണയെ മുസ്‌ലിംകളുമായി ബന്ധപ്പെടുത്തുന്നതിനെതിരേ പൊതുസമൂഹത്തില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട ചിലര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. ചിലര്‍ മരിക്കുകയും ചെയ്തു. പക്ഷേ, മാധ്യമങ്ങള്‍ കൊറോണയുടെ പ്രഭവകേന്ദ്രം തബ്‌ലീഗ് എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്.

സിക്ക് നേതാവായ ബല്‍ദേവ് സിങ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ജര്‍മ്മനിയും ഇറ്റലിയും സന്ദര്‍ശിച്ച് തിരിച്ചുവന്ന അദ്ദേഹം പഞ്ചാബിലെ നിരവധി ഗ്രാമങ്ങളില്‍ പോയി. എന്നിട്ടും അതിനെ ആരും സിക്ക് മതവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. മാര്‍ച്ച് 28ന് ബല്‍ദേവ് സിങ്ങ് മരിച്ച ശേഷം ആ ഗ്രാമങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി.

മന്ത്രാലയം നല്‍കുന്ന കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 1966 കൊറോണ രോഗികളുണ്ട്.

നിലവില്‍ 1764 രോഗികള്‍. 150 പേര്‍ ആശുപത്രി വിട്ടു. ഒരാള്‍ രാജ്യം വിട്ടു. 50 പേര്‍ മരിച്ചു.

രാജ്യത്ത് രോഗം ബാധിച്ചവരില്‍ 51 പേര്‍ വിദേശികളാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളളത്. തൊട്ടു താഴെ കേരളം, രാജസ്ഥാന്‍.

മുസ്‌ലിംകളെ കൊറോണയുമായി ബന്ധപ്പെടുത്തുന്നത് അപലപനീയമാണെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുള്‍ ഇസ്ലാം ഖാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it