Latest News

അസം, ത്രിപുര കേസുകള്‍ വ്യത്യസ്തം; ഹരജികള്‍ പ്രത്യേകം പരിഗണിക്കുമെന്ന് സുപ്രിം കോടതി

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിച്ചത്

അസം, ത്രിപുര കേസുകള്‍ വ്യത്യസ്തം; ഹരജികള്‍ പ്രത്യേകം പരിഗണിക്കുമെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് അനുകൂലവും പ്രതികൂലവുമായി സമര്‍പ്പിക്കപ്പെട്ട 144 ഹരജികളില്‍ അസം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വ്യത്യസ്തമായി തന്നെ പരിഗണിക്കുമെന്ന് സുപ്രിം കോടതി.

അസം, ത്രിപുര കേസുകള്‍ക്ക് എത്ര സമയം വേണമെന്ന് കോടതി അറ്റോര്‍ണി ജനറലിനോട് ആരാഞ്ഞു. രണ്ടാഴ്ചയെന്ന് പറഞ്ഞതനുസരിച്ച് കോടതി അതനുവദിച്ചു.

അസം, ത്രിപുര കേസുകള്‍ രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായതിനാലാണ് വെവ്വേറെ പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ വ്യക്തമാക്കി.

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.



Next Story

RELATED STORIES

Share it