Latest News

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷം കടന്നു, രോഗമുക്തി നേടിയത് 5 ലക്ഷം

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷം കടന്നു, രോഗമുക്തി നേടിയത് 5 ലക്ഷം
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷം കടന്നു. ഇന്നുമാത്രം 519 പേര്‍ മരിച്ചിട്ടുമുണ്ട്. ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്ത് 8,20,919 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 62.78 ശതമാനമായും രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലായി 2,83,407 സജീവ രോഗികളാണ് രാജ്യത്തുള്ളത്. 5,15,386 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഇന്നലെ രാജ്യത്ത് 7 ലക്ഷം കൊവിഡ് ബാധിതരാണ് ഉണ്ടായിരുന്നത്. 6 ലക്ഷത്തില്‍ നിന്ന് 7 ലക്ഷത്തിലെത്താന്‍ മൂന്നു ദിവസമെടുത്തെങ്കില്‍ 8 ലക്ഷമാകാന്‍ ഒരു ദിവസം മാത്രമാണ് എടുത്തത്.

2,38,461 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. തൊട്ടടുത്ത സ്ഥാനത്ത് തമിഴ്‌നാടും(1,30,261) ഡല്‍ഹിയുമാണ്(1,09,140).

മഹാരാഷ്ട്രയില്‍ 95,943 സജീവ കേസുകളാണ് ഉള്ളത്. 1,32,625 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 9,898 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ സജീവ കേസുകള്‍ 46,108, രോഗമുക്തി നേടിയത് 82,324. മരണം 1,829.

ഡല്‍ഹിയില്‍ സജീവ കേസുകള്‍ 21,146, രോഗമുക്തി നേടിയവരുടെ എണ്ണം 84,694. ഡല്‍ഹിയില്‍ ഇതുവരെ 3,300 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പൗരന്മാര്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അഭ്യര്‍ത്ഥിച്ചു. കൊവിഡ് അവബോധം വ്യാപകമായി പ്രചരിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊവിഡ് അവലോകന യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

Next Story

RELATED STORIES

Share it