Latest News

ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം; വൈകിട്ട്‌ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം; വൈകിട്ട്‌ മൂന്നിന്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
X

തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട്‌ മൂന്നിന് നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് ഉദ്ഘാടനം 3 മണിയിലേക്ക് മാറ്റിയത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലത്തെ പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു. സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പ്രതിനിധികള്‍ എത്തിയ സാഹചര്യം പറഞ്ഞായിരുന്നു പരിപാടി തുടരുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചത്. ഇന്ന് 8 വിഷയങ്ങളില്‍ ചര്‍ച്ചകളും മേഖലാടിസ്ഥാനത്തിലുള്ള 8 സമ്മേളനങ്ങളും നടക്കും. നാളത്തെ ചര്‍ച്ചകള്‍ കൂടി കഴിഞ്ഞ് പ്രമേയം അവതരിപ്പിക്കും. നാളെ വൈകീട്ടാണ് സമാപനം നടക്കുക.

Next Story

RELATED STORIES

Share it