Latest News

ദേവികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ദേവികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
X

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ ദേവിക എന്ന പെണ്‍കുട്ടി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതാണിത്.

മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

ജൂണ്‍ ഒന്നിന് സ്‌കൂളുകളില്‍ പഠനം ആരംഭിച്ചപ്പോള്‍ അതിന് സ്വന്തം വീട്ടില്‍ സൗകര്യമില്ലാത്തതില്‍ മനംനൊന്താണ് ദേവിസ ആത്മഹത്യ ചെയ്തത്. ദേവികയുടെ ആത്മഹത്യ ഓണ്‍ലൈന്‍ പഠനത്തിന്റെ കാര്യക്ഷമതയെ തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വളര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it