Latest News

ബഗ്ദാദ് ആക്രമണം: ഇംപീച്ച്‌മെന്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമമോ?

ബഗ്ദാദ് ആക്രമണം: ഇംപീച്ച്‌മെന്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമമോ?
X

ന്യൂയോര്‍ക്ക്: ബഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്തി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെയും മറ്റ് എട്ടു പേരെയും കൊലപ്പെടുത്തിയത് ഡൊണാള്‍ഡ് ട്രംപിന്റെ രക്ഷപ്പെടല്‍ തന്ത്രമോ? ആണെന്നാണ് അമേരിക്കയിലെ പുതിയ ചര്‍ച്ച. പ്രമുഖ അമേരിക്കന്‍ ഗ്രന്ഥകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ടോമി ടി അഹൊനെന്‍ അങ്ങനെ വിശ്വസിക്കുന്നവരിലൊരാളാണ്. ട്രംപിനെതിരേ നടക്കുന്ന ഇംപീച്‌മെന്റ് നടപടിയില്‍ നിന്ന് രാഷ്ട്രത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനുള്ള തന്ത്രമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ട്രംപ് ഇറാനുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ലോകരാഷ്ട്രങ്ങളെ മൂന്നാം ലോകയുദ്ധത്തിലേക്ക് തളളിവിടുകയാണെന്നും അദ്ദേഹത്തെ പോലുള്ളവര്‍ കുറ്റപ്പെടുത്തുന്നു.

ട്രംപ് ഇറാനുമായുള്ള യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് മൂന്നാം ലോക യുദ്ധത്തിലേക്ക് ലോകത്തെ വലിച്ചെറിയുകയാണ്. പോംപിയോ ഈ യുദ്ധം ആഗ്രഹിക്കുന്നുണ്ട്. തന്റെ ഇംപീച്ച്‌മെന്റില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ ട്രംപിന് ഇപ്പോള്‍ ഒരു യുദ്ധം ആവശ്യമാണ്. ഇത് അവിശ്വസനീയമാംവിധം വളരെ മോശമായ ആശയമാണ്- ടോമി ട്വീറ്റ് ചെയ്തു.

അഫ്ഗാനിസ്താന്‍, വിയറ്റ്‌നാം വടക്കന്‍ കൊറിയ സംഘര്‍ഷങ്ങളുടെ കാലത്തേക്കാണ് ട്രംപ് രാജ്യത്തെ നയിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.

ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യുഎസ് നടത്തിയ ആക്രമണത്തില്‍ സുലൈമാനിയെക്കൂടാതെ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസ് ഉള്‍പ്പടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it