Top

തവനൂര്‍: നാഗ്പൂരില്‍ നിന്നെത്തിയ ലോറിയില്‍ നിന്ന് എക്സൈസ് എന്‍ഫോഴ്മെന്റ് പിടികൂടിയത് കോടികളുടെ കുഴല്‍പ്പണം

തവനൂര്‍: നാഗ്പൂരില്‍ നിന്നെത്തിയ ലോറിയില്‍ നിന്ന് എക്സൈസ് എന്‍ഫോഴ്മെന്റ് പിടികൂടിയത് കോടികളുടെ കുഴല്‍പ്പണം
X

തവനൂര്‍: നാഗ്പൂരില്‍ നിന്നെത്തിയ ലോറിയില്‍ നിന്ന് എക്‌സൈസ് സംഘം കോടികളുടെ കുഴല്‍പണം പിടികൂടി. മലപ്പുറം തവനൂരിലാണ് എക്‌സൈസിന്റെ കുഴല്‍പണവേട്ട നടന്നത്. നാഗ്പൂരില്‍ നിന്ന് അരിയുമായി വന്ന ലോറിയിലാണ് ഒന്നര കോടിയോളം രൂപ സൂക്ഷിച്ചിരുന്നത്. ലോറിയില്‍ കഞ്ചാവ് വരുന്നെന്ന് തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

തവനൂരിലെ വൃദ്ധസദനത്തിനടുത്തുള്ള മൊത്തവ്യാപാര കേന്ദ്രത്തിലേക്ക് അരിയുമായി വന്ന ലോറിയിലാണ് പണം കണ്ടത്തിയത്. വാഹനത്തിന്റെ ഡ്രൈവര്‍ ചമ്രവട്ടം സ്വദേശി വൈശാഖിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ലോറിയിലെ ലോഡ് ഇറക്കിയയുടന്‍ അന്വേഷണ സംഘം ലോറി വളഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിലെ രഹസ്യഅറയില്‍ നിന്ന് രണ്ടായിരം, അഞ്ഞൂറ്, ഇരുന്നൂറ്, നൂറ് രൂപയായി സൂക്ഷിച്ചിരുന്ന 1,38,50,000 രൂപ കണ്ടെത്തിയത്.

ചാലിശേരിയിലെ അടക്ക വ്യാപാരി ഷിനോജിന് വേണ്ടിയാണ് പണം എത്തിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നു. പിടിച്ചെടുത്ത പണം എക്സൈസ് എന്‍ഫോഴ്മെന്റ് സ്‌ക്വാഡ് കുറ്റിപ്പുറം പൊലിസിന് കൈമാറി. വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം വ്യാപിപ്പിച്ചു.

Next Story

RELATED STORIES

Share it