Latest News

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ അവസര സമത്വത്തിന് എതിരാണെന്ന് സുപ്രിം കോടതിയില്‍ ഹരജി

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ സാധുത പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ അവസര സമത്വത്തിന് എതിരാണെന്ന് സുപ്രിം കോടതിയില്‍ ഹരജി
X

ന്യൂഡല്‍ഹി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ഹരജിയില്‍ സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചു. ന്യൂനപക്ഷക്ഷേമത്തിനും ന്യൂനപക്ഷവിഭാഗങ്ങളുടെ സംസ്‌കാരം പരിരക്ഷിക്കാനും മാത്രം സര്‍ക്കാര്‍ 4800 കോടി രൂപ ചെലവഴിവച്ചുവെന്ന് ഹരജിക്കാരന്‍ നീരജ് ശങ്കര്‍ സക്‌സേന ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ ക്ഷേമ പദ്ധതി ഭരണഘടനയില്‍ പറയുന്ന അവസര സമത്വത്തിന് എതിരാണ്. സെക്ഷന്‍ 14, 15, 27 എന്നിവയുടെ ലംഘനമാണെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം നികുതിപ്പണം ചെലവഴിക്കാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ സാധുത പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് ഭരണഘടനാ ബഞ്ചിലേക്ക് മാറ്റിയതായി കേന്ദ്രത്തിനു വേണ്ടി ഹാജരായ കെ കെ വേണുഗോപാല്‍ പറഞ്ഞു.

കേസ് മാര്‍ച്ചിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it