Top

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താപപരിശോധനയ്ക്ക് നൂതന സംവിധാനം

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താപപരിശോധനയ്ക്ക് നൂതന സംവിധാനം

ഹൈദരാബാദ്: ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പനി പരിശോധനയ്ക്കായി പുതിയ സംവിധാനം. ഓരോരുത്തരെയായി പരിശോധിക്കുന്നതിനു പകരം കൂടുതല്‍ പേരെ ഒരുമിച്ച് പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ് പുതിയ സംവിധാനം.

പുതിയ താപമാപിനി പനിയുള്ളവരെ ഒരു കൂട്ടത്തില്‍ നിന്ന് തിരിച്ചറിയാന്‍ സംവിധാനമുള്ളതാണ്. അന്തരീക്ഷ ഊഷ്മാവനുസരിച്ച് ഉപകരണം സ്വയം സജ്ജമാവുകയും വ്യക്തികളുടെ ഊഷ്മാവ് രേഖപ്പെടുത്തുകയും ചെയ്യും. മനുഷ്യരുടെ ഇടപെടലില്ലാതെ ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നതാണ് പ്രധാന മെച്ചം-വിമാനത്താവള അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഇതില്‍ ഒരു ഇന്‍ഫ്രാറെഡ് കാമറയും കമ്പ്യൂട്ടര്‍ സംവിധാനവുമാണ് ഉള്ളത്. പനിബാധിതരെ ഒരു കൂട്ടത്തില്‍ നിന്ന് ഈ കമ്പൂട്ടര്‍ തിരിച്ചറിഞ്ഞ് സൂചന നല്‍കും.

യൂനിസെഫിന്റെയും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെയും കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും കൂട്ടു സംരംഭമാണ് ഇത്.

ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയ ആരോഗ്യവകുപ്പിന് വിമാനത്താവളം സിഇഒ പ്രദീപ് പണിക്കര്‍ നന്ദി അറിയിച്ചു.

വന്ദേഭാരത് മിഷന്‍ വഴിയുള്ള നിരവധി യാത്രികരാണ് വിദേശത്തുനിന്ന് ഈ വിമാനത്താവളത്തില്‍ എത്തുന്നത്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ വിമാനത്താവളത്തില്‍ വിനിയോഗിക്കാതെത്തന്നെ പരിശോധന നടത്താമെന്നതും യാത്രികര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സമയം തങ്ങുന്നത് ഒഴിവാക്കാമെന്നതുമാണ് ഇതിന്റെ മെച്ചം.

Next Story

RELATED STORIES

Share it