Latest News

മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചേക്കും; ഉദ്ദവ് താക്കറെക്ക് മുഖ്യമന്ത്രിസ്ഥാനം

പുതുതായി ഉണ്ടാക്കുന്ന സഖ്യത്തിന് മഹാരാഷ്ട്ര വികാസ് അഖാഡി എന്നാണ് പേര് നല്‍കിയിട്ടുളളത്.

മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചേക്കും; ഉദ്ദവ് താക്കറെക്ക് മുഖ്യമന്ത്രിസ്ഥാനം
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്. അതുസംബന്ധിച്ച ഒരു പ്രധാന യോഗം ഇന്ന് വൈകീട്ട് രാജ്യതലസ്ഥാനത്ത് നടന്നു. യോഗത്തില്‍ ഉദ്ദവ് താക്കറെയും ശരദ്പവാറും പങ്കെടുത്തെങ്കിലും അധികനേരം ചെലവഴിച്ചില്ല. സര്‍ക്കാര്‍ രൂപീകരണത്തിന്റെ വിവരങ്ങള്‍ താമസിയാതെ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുമെന്നും വേദി വിട്ട് പോകും മുമ്പ് നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മഹാരാഷ്ട്രയില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകും.

പുതുതായി ഉണ്ടാക്കുന്ന സഖ്യത്തിന് മഹാരാഷ്ട്ര വികാസ് അഖാഡി എന്നാണ് പേര് നല്‍കിയിട്ടുളളത്. മൂന്നു പാര്‍ട്ടികളും ചേര്‍ന്നുള്ള യോഗത്തിലാണ് മുഖ്യമന്ത്രിയായി ഉദ്ദവിനെ തിരഞ്ഞെടുത്തത്. അഞ്ചു വര്‍ഷവും ഉദ്ദവായിരിക്കുമോ പകുതി സമയത്തിനു ശേഷം എന്‍സിപിക്ക് മുഖ്യമന്ത്രി പദവി കൈമാറുമോ എന്ന കാര്യത്തില്‍ യോഗതീരുമാനം എന്താണെന്ന് വ്യക്തമല്ല.

അഞ്ചു വര്‍ഷവും തങ്ങള്‍ക്ക് മുഖ്യമന്ത്രി പദവി വേണമെന്നാണ് ശിവസേനയുടെ നിലപാട്. മുഖ്യമന്ത്രി സ്ഥാനം റൊട്ടേഷനാക്കുന്നതില്‍ ശിവസേനക്ക് യോജിപ്പില്ലെന്നാണ് സൂചന.

ശിവസേനയും കോണ്‍ഗ്രസ്സും തമ്മില്‍ പൊതുമിനിമം പരിപാടിയെ കുറിച്ചും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തു. ശിവസേനയുമായി കോണ്‍ഗ്രസ്സ് ആദ്യമായാണ് ഒരു ഐക്യമുന്നണി രൂപീകരിക്കുന്നത്.




Next Story

RELATED STORIES

Share it