Latest News

കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം: ഇംറാന്‍ ഖാനെ തള്ളി പാക് സൈന്യം

സൈന്യവും സര്‍ക്കാരും വ്യത്യസ്തമായ തീരുമാനമെടുത്ത സാഹചര്യത്തില്‍ ഏത് രേഖകളാണ് വേണ്ടതെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഇന്ത്യ, പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം: ഇംറാന്‍ ഖാനെ തള്ളി പാക് സൈന്യം
X

കര്‍ത്താര്‍പൂര്‍: കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി പാക് സൈന്യം. രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും ബലികൊടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന നിയമാനുസൃതമായ ഏതെങ്കിലും ഐഡി മാത്രം മതിയെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിഇംറാന്‍ ഖാന്‍ അറിയിച്ചിരുന്നത്. തീര്‍ത്ഥാനടന ദിവസത്തിന് പത്ത് ദിവസം മുമ്പ് റജിസ്റ്റര്‍ ചെയ്യുകയും വേണം. അതിനെ തള്ളിയാണ് ഇപ്പോള്‍ സൈന്യം പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

സൈന്യവും സര്‍ക്കാരും വ്യത്യസ്തമായ തീരുമാനമെടുത്ത സാഹചര്യത്തില്‍ ഏത് രേഖകളാണ് വേണ്ടതെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബര്‍ സാഹിബ് തീര്‍ത്ഥാടവും ഗുരുനാനാക്കിന്റെ 550 ാം ജന്മവാര്‍ഷികവും ഈ നവംബര്‍ 12 നാണ് ആരംഭിക്കുന്നത്. ആഘോഷ പരിപാടികള്‍ ഒരു വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കും. ഒരു ദിവസം അയ്യായിരം തീര്‍ത്ഥാടകര്‍ക്കാണ് അനുമതി.

ഗുരുദ്വാര ദര്‍ബാര്‍ സാഹിബിനെയും ഗുര്‍ദാസ്പൂരിലെ ദേര ബാബ നാനാകിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി ഒമ്പതാം തിയ്യതിയാണ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.

സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിനെ അടക്കം ചെയ്തിട്ടുള്ളത് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലാണ്.

Next Story

RELATED STORIES

Share it