Latest News

ഷിര്‍ദി സായിബാബയുടെ ജന്മസ്ഥലം പത്രിയിലെന്ന് ഉദ്ദവ് താക്കറെ; ഷിര്‍ദി സായി ബാബ ക്ഷേത്രമടച്ചിട്ട് പ്രതിഷേധം

പത്രിയെ ഒരു തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ഉദ്ദവിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായിരുന്നു അവിടേക്ക് 100 കോടി അനുവദിച്ചത്.

ഷിര്‍ദി സായിബാബയുടെ ജന്മസ്ഥലം പത്രിയിലെന്ന് ഉദ്ദവ് താക്കറെ; ഷിര്‍ദി സായി ബാബ ക്ഷേത്രമടച്ചിട്ട് പ്രതിഷേധം
X

മുംബൈ: ഷിര്‍ദി സായിബാബയുടെ ജന്മസ്ഥലത്തിന്റെ വികസനത്തിനു വേണ്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ 100 കോടി പ്രഖ്യാപിച്ചതിനെതിരേ ഷിര്‍ദിയില്‍ ക്ഷേത്ര അടച്ചിട്ട് പ്രതിഷേധം. ഷിര്‍ദി സായി ബാബയുടെ ജന്മസ്ഥലം ഷിര്‍ദിയിലാണെന്നാണ് പരമ്പരാഗത വിശ്വാസം. അവിടെ ഒരു ക്ഷേത്രവുമുണ്ട്. അതിനു പകരം സായി ബാബയുടെ ജന്മസ്ഥലം പര്‍ഭാനിയിലെ പത്രിലാണെന്നതിന് അംഗീകാരിച്ചാണ് ഉദ്ദവ് അവിടേക്ക് 100 കോടി അനുവദിച്ചത്.

ഇതിനെതിരേയാണ് ഷിര്‍ദി സായിബാബ ക്ഷേത്രഭാരവാഹികള്‍ പ്രതിഷേധ സൂചകമായി ക്ഷേത്രം അടച്ചിടുന്നത്. ഷിര്‍ദി സായിബാബയുടെ ജന്മസ്ഥലം പത്രിയിലാണെന്ന് അംഗീകരിക്കുന്നതിനെതിരേയാണ് പ്രതിഷേധം. ക്ഷേത്രം ഞങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുകയാണ്- ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നു. ക്ഷേത്രത്തോടൊപ്പം പ്രദേശവാസികളും പ്രതിഷേധങ്ങളില്‍ അണി നിരന്നിട്ടുണ്ട്.

പത്രിയെ ഒരു തീര്‍ത്ഥാടനകേന്ദ്രമാക്കുകയാണ് ഉദ്ദവിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായിരുന്നു അവിടേക്ക് 100 കോടി അനുവദിച്ചത്.

അതേസമയം ഉദ്ദവിനെതിരേ ബിജെപി രംഗത്തിറങ്ങിയിട്ടുണ്ട്. ജന്മസ്ഥലത്തെ കുറിച്ച് നിലവില്‍ തര്‍ക്കങ്ങളില്ല. എവിടെയാണ് ജനിച്ചതെന്ന കാര്യം തീരുമാനിക്കുന്നത് രാഷ്ട്രീയക്കാരല്ലെന്നും ബിജെപി എംപി സുജയ് വിക്കെ പാട്ടില്‍ പറഞ്ഞു.

ശിവസേനയും ബിജെപിയും തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കം ശക്തമായിരിക്കയാണ്.

Next Story

RELATED STORIES

Share it