Latest News

കശ്മീരിന്റെ ചരിത്രവും സംസ്‌കാരവും കുഴിച്ചുമൂടി റോഡുകളുടെയും കെട്ടിടങ്ങളുടെയും സ്‌റ്റേഡിയങ്ങളുടെയും പേരു മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ഷെര്‍-ഇ-കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ സ്റ്റേഡിയമെന്ന് പേര് മാറ്റാനാണ് നീക്കം. ഡിസംബര്‍ 15 ന് പട്ടേലിന്റെ ജന്മദിനത്തില്‍ പേര് മാറ്റം പ്രഖ്യാപിക്കാനാണ് പദ്ധതി.

കശ്മീരിന്റെ ചരിത്രവും സംസ്‌കാരവും കുഴിച്ചുമൂടി റോഡുകളുടെയും കെട്ടിടങ്ങളുടെയും സ്‌റ്റേഡിയങ്ങളുടെയും പേരു മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
X

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റി സംസ്ഥാനത്തെ കേന്ദ്ര ഭരണപ്രദേശമായി മാറ്റിയതിനു തൊട്ടു പിന്നാലെ കശ്മീരിന്റെ ചരിത്രവും സംസ്‌കാരവും പൊതുജീവിതത്തില്‍ നിന്ന് തുടച്ചുമാറ്റാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢ നീക്കം. ഷെര്‍-ഇ-കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ സ്റ്റേഡിയമെന്ന് പേര് മാറ്റാനാണ് നീക്കം. അതിനാവശ്യമായ നെയിം ബോര്‍ഡുകളും സൈന്‍ബോര്‍ഡുകളും തയ്യാറായി വരുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 15 ന് പട്ടേലിന്റെ ജന്മദിനത്തില്‍ പേര് മാറ്റം പ്രഖ്യാപിക്കാനാണ് പദ്ധതി. എന്നാല്‍ സര്‍ദാര്‍ പട്ടേലിന് കശ്മീരുമായി ഒരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് കഡ്ജു അഭിപ്രായപ്പെട്ടു.

ജല അഥോറിറ്റിയുടേ പേര് ജല്‍ ശക്തി ഡിപാര്‍ട്ട്‌മെന്റ്, ചെനാനി നസ്രിന്‍ തുരങ്കത്തെ ശ്യാമ പ്രസാദ് മുഖര്‍ജി തുരങ്കം തുടങ്ങിയവയാണ് പുറത്തുവന്ന ചില നിര്‍ദേശങ്ങള്‍. മറ്റു നിര്‍ദേശങ്ങള്‍ ഏതൊക്കെയെന്ന് ഇപ്പോഴും വ്യക്തമല്ല.

ഒക്ടോബര്‍ 24 ാം തിയ്യതിയാണ് ആദ്യ പേര് മാറ്റം നിലവില്‍ വന്നത്. 9 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ദ്വി-ദിശാ തുരങ്കമാണ്. ഹിമാലയ നിരകളിലെ ഉദ്ദംപീരിനെയും റംബാനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഈ തുരങ്കത്തിനാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളിലൊരാളായ ശ്യമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കിയത്. ആര്‍ട്ടിക്കിള്‍ 370 ന്റെ കടുത്ത എതിരാളികളിലൊരാളായിരുന്നു ശ്യാമ പ്രസാദ് മുഖര്‍ജി.

ശ്രീനഗറിലെ ഷെര്‍-ഇ-കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് അടുത്തത്. കശ്മീരിലെ ഏതാനും ആശുപത്രികളുടെയും സ്റ്റേഡിയത്തിന്റെയും ഇന്റോര്‍ സ്‌റ്റേഡിയത്തിന്റെയും പാര്‍ക്കിന്റെയും കണ്‍വെന്‍ഷന്‍ സെന്ററിന്റെയും പേരുകള്‍ ഷെര്‍-ഇ-കശ്മീര്‍ എന്ന് മാറ്റിയിരുന്നു. നാഷണല്‍ കോണ്‍ഫ്രന്‍സ് സ്ഥാപകന്‍ ഷെയ്ക് മുഹമ്മദ് അബ്ദുല്ലയെ അദ്ദേഹത്തിന്റെ അനുയായികള്‍ കശ്മീരിന്റെ സിംഹം എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ജമ്മു കശ്മീര്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിങ് വിഭാഗത്തിന്റെ പേര് ജല്‍ ശക്തി വകുപ്പ് എന്നാക്കാന്‍ തീരുമാനിച്ചതാണ് പ്രധാന മാറ്റം. കശ്മീരിലെ ഒരു വകുപ്പിന്റെ പേര് ഹിന്ദിയിലേക്ക് മാറ്റുന്നത് ഇതാദ്യമാണ്.

മുസ്ലിങ്ങളും ഹിന്ദുക്കളും സിക്കുകാരും ഉള്‍പ്പെടുന്ന ചിനാര്‍ ഫൗണ്ടേഷന്‍ പേരുകള്‍ മാറ്റരുതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മാറ്റുകയാണെങ്കില്‍ തന്നെ കശ്മീരിലെ പ്രമുഖരായ മസ്ലിം, ഹിന്ദു, സിക്ക് ചരിത്രപുരുഷന്മാരുമായി ബന്ധപ്പെട്ടായിരിക്കണമെന്ന് ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Next Story

RELATED STORIES

Share it