Latest News

പാര്‍ലമെന്റ് കാമ്പസില്‍ താന്ത്യാ ഭീലിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍

ജനുവരി 26 ന് താന്ത്യാ ഭീലിന്റെ ജന്മദിനമാണ്. അത് രാജ്യം മുഴുവന്‍ ആഘോഷിക്കുകയാണ്. പാര്‍ലമെന്റില്‍ താന്ത്യാ ഭീലിന്റെ പ്രതിമ സ്ഥാപിക്കുന്ന കാര്യം പ്രധാനമന്ത്രിയായും സ്പീക്കറുമായും ചര്‍ച്ച ചെയ്യുമെന്ന് പവാര്‍ പറഞ്ഞു.

പാര്‍ലമെന്റ് കാമ്പസില്‍ താന്ത്യാ ഭീലിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍
X

ഇന്‍ഡോര്‍: ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദിവാസി നേതാവ് താന്ത്യാ ഭീലിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് ശരത് പവാര്‍ ഇന്‍ഡോറില്‍ പറഞ്ഞു. ഇന്‍ഡോറില്‍ താന്ത്യാ ഭീലിന്റെ ജന്മവാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പവാര്‍.

ജനുവരി 26 ന് താന്ത്യാ ഭീലിന്റെ ജന്മദിനമാണ്. അത് രാജ്യം മുഴുവന്‍ ആഘോഷിക്കുകയാണ്. പാര്‍ലമെന്റില്‍ താന്ത്യാ ഭീലിന്റെ പ്രതിമ സ്ഥാപിക്കുന്ന കാര്യം പ്രധാനമന്ത്രിയായും സ്പീക്കറുമായും ചര്‍ച്ച ചെയ്യുമെന്ന് പവാര്‍ പറഞ്ഞു.

ഇന്നേ ദിവസം താന്ത്യയുടെ ഇടമായ ഇന്‍ഡോറില്‍ ആണെന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പവാര്‍ പറഞ്ഞു. അദ്ദേഹം രാജ്യത്തെ അനീതിക്കും അക്ക്രമത്തിനും എതിരെയാണ് പൊരുതിയത് ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.



താന്ത്യയും ഡോ. അംബേദ്ക്കറും ജനിച്ചത് മധ്യപ്രദേശിലാണ്. അത് അഭിമാനകരമാണ്. ഇന്ന് കമല്‍ നാഥ് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് വേണ്ടി പലതും ചെയ്യുന്നുണ്ട്. ആദിവാസി ജനതയ്ക്കു വേണ്ടി പലതും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1840 ല്‍ ജനിച്ച് 1890 ല്‍ ബ്രിട്ടിഷുകാര്‍ തൂക്കിക്കൊന്ന താന്ത്യാ, ഭീല്‍ ആദിവാസി സമുദായംഗമാണ്. ഇന്ത്യന്‍ റോബിന്‍ ഹുഡ് എന്നാണ് ബ്രിട്ടിഷ് രേഖകളില്‍ അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം ബ്രിട്ടിഷ് ട്രഷറികള്‍ കൊള്ളയടിക്കുകയും പാവപ്പെട്ടവര്‍ക്ക്് ധനം വിതരണം ചെയ്യുകയും ചെയ്തു. ഭീല്‍ ജനത അദ്ദേഹത്തെ തങ്ങളുടെ നേതാവും രക്ഷകനുമായാണ് കണ്ടത്. മറ്റ് ജനവിഭാഗങ്ങളും വ്യത്യസ്തമായിരുന്നില്ല. ഉയര്‍ന്ന വര്‍ഗത്തില്‍ പെട്ടവര്‍ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തു ചാടും മുമ്പാണ് താന്ത്യാ അതാരംഭിച്ചത്. പക്ഷേ, ഒരു ഉദ്യോഗസ്ഥന്റ ചതിവില്‍ പെട്ട് അദ്ദേഹം പോലിസ് പിടിയിലായി. പിന്നീട് 1889 ഒക്ടോബര്‍ 19 ന് തൂക്കിക്കൊന്നു. താന്ത്യാ ഭീലിന്റെ മരണവാര്‍ത്ത റിപോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തെ ഇന്ത്യന്‍ റോബിന്‍ ഹുഡ് എന്നാണ് വിശേഷിപ്പിച്ചത്.

'മാമ' എന്ന് ചേര്‍ത്ത് താന്ത്യാ മാമ എന്നാണ് അദ്ദേഹം തന്റെ ജീവിതകാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇന്‍ഡോറിനടുത്ത് കണ്ട്വ റയില്‍ വേ റൂട്ടില്‍ പടല്‍പനി സ്റ്റേഷനടുത്താണ് അദ്ദേഹത്തെ തൂക്കിക്കൊന്നതെന്ന് കരുതുന്നു. മധ്യപ്രദേശിലെ ഖണ്ഡ്‌വയില്‍ കിഴക്ക് നിമറില്‍ ആണ് ജനനം.

Next Story

RELATED STORIES

Share it