Latest News

സമൂഹവ്യാപന സാധ്യത: പൊന്നാനിയില്‍ സെന്റിനല്‍ സര്‍വയലൈന്‍സിന് തുടക്കമായി

സമൂഹവ്യാപന സാധ്യത: പൊന്നാനിയില്‍ സെന്റിനല്‍ സര്‍വയലൈന്‍സിന് തുടക്കമായി
X

പൊന്നാനി: കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ മലപ്പുറം പൊന്നാനിയില്‍ സമൂഹവ്യാപന സാധ്യത പരിശോധിക്കും. ഇതിനായി പ്രദേശത്ത് സെന്റിനല്‍ പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം ഈ പ്രദേശത്തെ 989 സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. എടപ്പാളിലെ രണ്ടു പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ അഞ്ചു പഞ്ചായത്തുകളിലെ 308 പേരുടെയും സാംപിളുകളുമാണ് എടുത്തത്. 505 പേരുടെ ഫലമാണ് ഇതുവരെ വന്നത്. അതില്‍ 3 പേരുടെ ഫലം പോസിറ്റീവാണ്.

നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പ്രദേശമാണ് പൊന്നാനി. ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ നിലവിലെ സ്ഥിതിയില്‍ നിന്നും മാറ്റമുണ്ടാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it