Top

സ്വപ്‌നാ സുരേഷിനൊപ്പം സെല്‍ഫി: വനിതാ പോലിസുകാര്‍ക്കെതിരേ നടപടി

സ്വപ്‌നാ സുരേഷിനൊപ്പം സെല്‍ഫി: വനിതാ പോലിസുകാര്‍ക്കെതിരേ നടപടി
X

തൃശൂര്‍: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നാ സുരേഷിനൊപ്പം സെല്‍ഫി പകര്‍ത്തിയ വനിതാ പോലിസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. ഉദ്യോഗസ്ഥരെ പണിഷ്‌മെന്റ് റോള്‍ പട്ടികയലില്‍ പെടുത്തി തുടരന്വേഷണത്തിന് സി ബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തി.

സ്വപ്‌ന സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് വനിതാ പോലിസ് ഉദ്യോഗസ്ഥരായ ആറ് പേര്‍ സെല്‍ഫി പകര്‍ത്തിയത്. ഈ സംഭവം പുറത്തായതോടെ ഇവരെ വിളിച്ചുവരുത്തി സിറ്റി പോലിസ് കമ്മീഷണര്‍ താക്കീത് നല്‍കിയിരുന്നു. കൗതുകത്തിന് ചിത്രമെടുത്തെന്നാണ് വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.

Next Story

RELATED STORIES

Share it