ശിവസേനയുമായി സഖ്യം അപകടകരം: മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം

നിലവില്‍ കോണ്‍ഗ്രസ്സിനും എന്‍സിപിക്കും ചേര്‍ന്ന് 98 സീറ്റാണ് ഉള്ളത്. 288 അംഗ സഭയില്‍ 145 സീറ്റുണ്ടെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാനാവുകയുള്ളൂ. ശിവസേനക്ക് 56 സീറ്റുണ്ട്. അതിനര്‍ത്ഥം ശിവസേനയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നാണ്.

ശിവസേനയുമായി സഖ്യം അപകടകരം: മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം

മുബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം സ്ഥാപിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. വിനാശകരമായ നീക്കമെന്നാണ് കോണ്‍ഗ്രസ്- ശിവസേന സഖ്യത്തെ സഞ്ജയ് നിരുപം വിശേഷിപ്പിച്ചത്. ബിജെപിയും ശിവസേനയും അധികാരം പങ്കിടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഗവര്‍ണറോട് കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദോറയുടെ ട്വിറ്ററിലൂടെയുള്ള കമന്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനു തൊട്ട് മുന്നാണ് സഞ്ജയ് നിരുപത്തെ മാറ്റി മിലിന്ദ് ദോറയെ ഹൈക്കമാന്റ് കോണ്‍ഗ്രസ് മേധാവിയായി നിയമിച്ചത്.

നിലവില്‍ കോണ്‍ഗ്രസ്സിനും എന്‍സിപിക്കും ചേര്‍ന്ന് 98 സീറ്റാണ് ഉള്ളത്. 288 അംഗ സഭയില്‍ 145 സീറ്റുണ്ടെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാനാവുകയുള്ളൂ. ശിവസേനക്ക് 56 സീറ്റുണ്ട്. അതിനര്‍ത്ഥം ശിവസേനയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നാണ്. ഈ സാഹചര്യത്തില്‍ ശിവസേനയുമായി ഒരു തരത്തിലും അധികാരം പങ്കിടരുതെന്നാണ് സഞ്ജയുടെ ഉപദേശം. അത് കോണ്‍ഗ്രസ്സിനെ അപകടത്തില്‍ പെടുത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബിജെപിയും ശിവസേനയുമായി അധികാരത്തര്‍ക്കം നടക്കുന്ന സമയത്തും ഇത്തരമൊരു മുന്നറിയിപ്പ് അദ്ദേഹം നല്‍കിയിരുന്നു.

സഞ്ജയ് മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്താന്‍ ശിവസേനയുമായി സഖ്യമാവാം എന്ന നിലപാടിലാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള മുസ്‌ലിം രാജ്യസഭ എംപി മുസ്‌ലികള്‍ ബിജെപിയെ പുറത്തുനിര്‍ത്താന്‍ സേനയുമായി സഖ്യത്തിലാവുന്നതിനെ അനുകൂലിക്കുന്നുവെന്ന് സോണിയാഗാന്ധിയെ അറിയിച്ചിരുന്നു. ശിവസേനയുമായി സഖ്യവേണ്ടെന്നായിരുന്നു കഴിഞ്ഞ ആഴ്ചവരെ സോണിയയുടെ നിലപാട്.

RELATED STORIES

Share it
Top