ബഗ്ദാദില്‍ യുഎസ് എംബസിക്കു നേരെ റോക്കറ്റാക്രമണം

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.

ബഗ്ദാദില്‍ യുഎസ് എംബസിക്കു നേരെ റോക്കറ്റാക്രമണം

ബഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ അമേരിക്കന്‍ എംബസിക്കു നേരെ റോക്കറ്റ് ആക്രമണം. ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

എംബസിക്കടുത്ത് വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്തു. ടിഗ്രിസ് നദിയുടെ കരയില്‍ നിന്നാണ് ശബ്ദം കേട്ടത്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ മിക്കതും അവിടെയാണ്.

ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top