Top

ബീഹാര്‍ തിരഞ്ഞെടുപ്പ് ട്വിറ്റര്‍ വഴിയെങ്കില്‍ വിജയം ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്!

ബീഹാര്‍ തിരഞ്ഞെടുപ്പ് ട്വിറ്റര്‍ വഴിയെങ്കില്‍ വിജയം ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്!
X

പട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പ് ട്വിറ്റര്‍ വഴിയെങ്കില്‍ വിജയം തേജസ്വിയാദവ് തട്ടിയെടുത്തേക്കും! ബീഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിതീഷ് കുമാറും തേജസ്വിയാദവും പോസ്റ്റ് ചെയ്ത വീഡിയോകള്‍ താരതമ്യം ചെയ്താണ് മാധ്യമങ്ങള്‍ രസകരമായ നിരീക്ഷണം മുന്നോട്ട് വച്ചത്. അതേസമയം സ്ത്രീകളും 30 വയസ്സിനു താഴെ വയസ്സുള്ളവരും ചേര്‍ന്നാല്‍ ബീഹാറിലെ വോട്ടര്‍മാരുടെ 47 ശതമാനം വരുമെന്ന വിവരം ട്വിറ്റര്‍ ട്രന്റിനെ മുഖവിലക്കെടുക്കണോ എന്ന സംശയവും ഉയര്‍ത്തിയിച്ചുണ്ട്. തേജസ്വി യാദവിന് 2.6 ദശലക്ഷം ഫോളോവേഴ്‌സും മുഖ്യമന്ത്രി നിതീഷ് കുമാറിന് 6 ദശലക്ഷം ഫോളോവേഴ്‌സുമാണ് ഉള്ളത്.

കഴിഞ്ഞ ദിവസം നടന്ന 4 തിരഞ്ഞെടുപ്പ് റാലികള്‍ മുഖ്യമന്ത്രി തന്റെ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്തിരുന്നു. ആയിരത്തിനടുത്ത് പോരാണ് അത് ലൈക്ക് ചെയ്തത്. റിട്വീറ്റും നൂറോ ഇരുനൂറോ മാത്രം. എന്നാല്‍ തേജസ്വി യാദവിന്റെ ട്വീറ്റിന് 5000 മുതല്‍ 6000 വരെയായിരുന്നു ലൈക്കുകള്‍. ഒരു വീഡിയോയ്ക്ക് 51000 ലൈക്കുകള്‍ ലഭിച്ചു. റിട്വീറ്റും ആയിരങ്ങള്‍ കടന്നു.

അതേസമയം സാമൂഹികമാധ്യമ പ്രവണതകള്‍ വോട്ടുകളായി മാറില്ലെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ടൈംസ് നൗ, സി വോട്ടര്‍ ട്രാക്കര്‍ 141-160 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിച്ചിരിക്കുന്നത്. ബീഹാറില്‍ ആകെ 240 സീറ്റുകളാണ് ഉള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന സര്‍വേകളില്‍ 84 ശതമാനം പേരും നിതീഷ്‌കുമാറിന്റെ ഭരണത്തോട് കോപാകലരാണ്. 30 ശതമാനം അദ്ദേഹം തുടരണമെന്ന് ആഗ്രഹിക്കുന്നു. 54 ശതമാനം പേരും മാറ്റം ആഗ്രഹിക്കുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പേരും തൊഴിലില്ലായ്മയും പൊട്ടിപ്പൊളിഞ്ഞ റോഡുകളും തിരഞ്ഞെടുപ്പുമാണ് മുഖ്യമപ്രശ്‌നമായി അവതരിപ്പിച്ചത്.

ഭരണത്തുടര്‍ച്ച ഉണ്ടാവില്ലെന്ന നിലപാടാണ് പൊതുവില്‍ ബിജെപി. അബദ്ധവശാല്‍ ആര്‍ജെഡി അധികാരത്തില്‍ വരികയാണെങ്കില്‍ ബീഹാര്‍, കശ്മീര്‍ പോലെ ഭീകരരുടെ കേന്ദ്രമാവുമെന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രി നിത്യാനന്ഥ് റായി ജനങ്ങളോട് പറയുന്നത്.

Next Story

RELATED STORIES

Share it