Latest News

ആദിവാസികള്‍ക്കൊപ്പം ജീവിച്ചാണ് രാജാവായ രാമന്‍ മര്യാദാപുരുഷോത്തമനായത്- ആദിവാസി കാര്‍ഡുമായി മോദിയുടെ പുതിയ അങ്കം

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലെ കുന്തിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ആദിവാസി ഭൂരിപക്ഷ പ്രദേശമാണ് കുന്തി.

ആദിവാസികള്‍ക്കൊപ്പം ജീവിച്ചാണ് രാജാവായ രാമന്‍ മര്യാദാപുരുഷോത്തമനായത്- ആദിവാസി കാര്‍ഡുമായി മോദിയുടെ പുതിയ അങ്കം
X

കുന്തി: ഇന്ത്യയിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ജാര്‍ഖണ്ഡിലെ ആദിവാസി വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ പുതിയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ശ്രീരാമനെ ആദിവാസികളുമായി ബന്ധപ്പെടുത്തി പുതിയ രാഷ്ട്രീയ നീക്കമാണ് ഇത്തവണ മോദി പുറത്തെടുത്തിരിക്കുന്നത്. രാജാവായ രാമന്‍ 14 വര്‍ഷം കാട്ടില്‍ ആദിവാസികള്‍ക്കൊപ്പം ജീവിച്ചതിനു ശേഷമാണ് മര്യാദാപുരുഷോത്തമനായതെന്നാണ് മോദിയുടെ പുതിയ രാമവ്യാഖ്യാനം. രാമനെ മര്യാദാപുരുഷോത്തമനായി മാറ്റിയത് ആദിവാസികളുടെ സംസ്‌കാരമാണ്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലെ കുന്തിയിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ആദിവാസി ഭൂരിപക്ഷ പ്രദേശമാണ് കുന്തി.

ഇന്ത്യയുടെ അഖണ്ഡതയില്‍ ആദിവാസികളുടെ പങ്ക് എടുത്തുപറഞ്ഞ മോദി കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി പുതിയ കേന്ദ്ര ഭരണപ്രദേശം രീപീകരിച്ചപ്പോള്‍ ആദ്യ ലെഫ്. ഗവര്‍മറായി നിയമിക്കപ്പെട്ടത് ഒരു ആദിവാസിയാണെന്ന കാര്യവും എടുത്തുപറഞ്ഞു. ഒരു ആദിവാസിയാണ് കശ്മീരിനെ വികസനത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡില്‍ അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 30 ന് ആരംഭിച്ചു. ഫലം ഡിസംബര്‍ 23 ന് പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it