Top

രാജ്യസഭ മഴക്കാല സമ്മേളനം: അവധിക്കപേക്ഷിച്ചത് മന്‍മോഹന്‍ സിങ് അടക്കം 15 പേര്‍

രാജ്യസഭ മഴക്കാല സമ്മേളനം: അവധിക്കപേക്ഷിച്ചത് മന്‍മോഹന്‍ സിങ് അടക്കം 15 പേര്‍
X

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് അവധിക്കപേക്ഷിച്ചത് മന്‍മോഹന്‍ സിങ് അടക്കം 15 പേരാണെന്ന് ചെയര്‍മാന്‍ വെങ്കയ്യ നായിഡു. ആരോഗ്യപ്രശ്‌നമാണ് മിക്കവരും കാരണമായി കാണിച്ചിരിക്കുന്നത്.

ഞായറാഴ്ച അവധി തേടിയ എംപിമാരില്‍ വൈ.എസ്.ആര്‍.സി.പിയുടെ പരിമല്‍ നാഥവാനിയും എ.ഐ.എ.ഡി.എം.കെയിലെ നവനീതകൃഷ്ണനും എന്‍പിഎഫിന്റെ കെജി കെനിയേയും ഉള്‍പ്പെടുന്നു. ടിആര്‍എസിലെ ബണ്‍ഡ പ്രകാശും ലക്ഷ്മികാന്ത റാവുവും നോമിനേറ്റഡ് എംപിയായ നരേന്ദ്ര ജാദവ്; സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടില്‍ നിന്നുള്ള ഹിഷെ ലചുംപ; കോണ്‍ഗ്രസിന്റെ ഓസ്‌കാര്‍ ഫെര്‍ണാണ്ടസും പി ചിദംബരവും; ടിഎംസിയുടെ മനസ് രഞ്ജന്‍ ഭൂനിയ; പിഎംകെയുടെ അന്‍ബുമാനി രാമദാസ്; ആം ആദ്മി പാര്‍ട്ടിയിലെ സുശീല്‍ കുമാര്‍ ഗുപ്ത; ജെഡിയുവിന്റെ മഹേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് മറ്റ് എംപിമാര്‍.

ആരോഗ്യപരമായ കാരണങ്ങളാല്‍ ടിഎംസിയിലെ സുഭാഷിഷ് ചക്രബര്‍ത്തിയും സുഖേന്ദു ശേഖര്‍ റേയും അവധിക്ക് അനുമതി തേടിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇവരുടെ അപേക്ഷ ലഭിച്ചത്.

കൊവിഡ് വ്യാപനത്തിനിടയിലാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നത്. വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ശാരീരിക അകലവും മറ്റ് പ്രോട്ടോകോളുകളും ഉറപ്പാക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വിപുലമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

രാവിലെ 9 മുതല്‍ ഒന്നു വരെയാണ് രാജ്യസഭ സമ്മേളിക്കുന്നത്. സാമൂഹിക അകലം പാലിക്കാന്‍ ചില അംഗങ്ങള്‍ ഗാലറിയിലാണ് ഇരുന്നത്.

Next Story

RELATED STORIES

Share it