Latest News

കൊവിഡ് 19: പിപിഇ, ഹസ്മത് സൂട്ടുകള്‍ വികസിപ്പിച്ച് പഞ്ചാബി ടെക്‌സ്റ്റൈല്‍ കമ്പനി

കൊവിഡ് 19: പിപിഇ, ഹസ്മത് സൂട്ടുകള്‍ വികസിപ്പിച്ച് പഞ്ചാബി ടെക്‌സ്റ്റൈല്‍ കമ്പനി
X

ലുധിയാന: കൊവിഡ് 19 ചികില്‍സയില്‍ അവശ്യം വേണ്ട സുരക്ഷാകവചങ്ങളില്‍ പ്രധാനമായ ഹസ്മത് സ്യൂട്ടുകള്‍ വികസിപ്പിച്ച് പഞ്ചാബി കമ്പനി. ആശുപത്രികളിലും പൊതു ഇടങ്ങളിലും അത്യാവശ്യമായ സുരക്ഷാസൂട്ടുകളുടെയും മാസ്‌ക്കുകളുടെയും അഭാവം ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിജീവനക്കാര്‍ക്കും പോലിസുകാര്‍ക്കും ഉപയോഗിക്കാവന്ന തരത്തില്‍ കമ്പനി പിപിഇ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഇറക്കുമതി ചെയ്യുന്ന കിറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇവ സുരക്ഷിതമാണെന്നു മാത്രമല്ല, വിലക്കുറവുമാണ്.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 15 ലക്ഷം ഹസ്മത് സൂട്ടിന് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 150 കോടിയുടെ പിപിഇ കിറ്റിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കമ്പനി നിര്‍മ്മിപ്പിക്കുന്ന പിപിഇ കിറ്റുകളുടെ പരിശോധന ലുധിയാനയിലെ ലാബില്‍ പൂര്‍ത്തിയായി.

ഹസ്മത്ത് സൂട്ടുകള്‍ക്ക് ദൗര്‍ലഭ്യം നേരിട്ട സാഹചര്യത്തിലാണ് കമ്പനി പഞ്ചാബ് സര്‍ക്കാരിന്റെ പ്രോത്സാഹനത്തോടെ സൂട്ടുകള്‍ വികസിപ്പിച്ചെടുത്തത്.

ഉടന്‍ തന്നെ ഈ സാമ്പിളുകള്‍ കോയമ്പത്തൂരിലെ ലാബിലേക്കയക്കും. അവിടെ സൂട്ടുകള്‍ ബ്ലഡ് ടെസ്റ്റിനു വിധേയമാക്കും. സൂട്ടുകള്‍ വഴി രക്തമോ മറ്റ് ദ്രാവകങ്ങളോ അരിച്ചിറങ്ങില്ലെന്ന് തെളിയിക്കുന്ന ഈ ടെസ്റ്റ് രോഗപ്രതിരോധ രംഗത്ത് സുപ്രധാനമാണ്.


Next Story

RELATED STORIES

Share it