Latest News

ബിജെപി നേതാവ് പ്രതിയായ പോക്‌സോ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക; രമ്യാ ഹരിദാസ് എംപി അടക്കം പത്ത് വനിതാനേതാക്കള്‍ നിരാഹാര സമരത്തില്‍

ബിജെപി നേതാവ് പ്രതിയായ പോക്‌സോ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക; രമ്യാ ഹരിദാസ് എംപി അടക്കം പത്ത് വനിതാനേതാക്കള്‍ നിരാഹാര സമരത്തില്‍
X

തിരുവനന്തപുരം: ബിജെപി നേതാവ് പ്രതിയായ പോക്‌സോ കേസില്‍ കുറ്റംപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് 12ാം തിയ്യതി സ്ത്രീകളുടെ നിരാഹാരസമരം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് സമരം. അന്വേഷണ ഏജന്‍സിയായ ക്രൈം ബ്രാഞ്ച് നാല് ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം പത്തു വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പദ്മരാജന് ജാമ്യം ലഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് നേതാക്കള്‍ അറിയിച്ചു. ഓരോരുത്തരും അവരവരുടെ വീടുകളില്‍ നിരാഹാരമിരിക്കുകയാണ് ചെയ്യുക. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ പത്ത് വനിതകളാണ് സമരത്തിനു പിന്നില്‍.

രമ്യ ഹരിദാസ് എം പി, ലതികാ സുഭാഷ് ( സംസ്ഥാന പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ്), അംബിക (എഡിറ്റര്‍, മറുവാക്ക്), ശ്രീജ നെയ്യാറ്റിന്‍കര ( ആക്ടിവിസ്റ്റ്), അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം), അഡ്വ ഫാത്തിമ തഹ്‌ലിയ ( എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്), കെ കെ റൈഹാനത്ത് ( സംസ്ഥാന പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്), പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവര്‍ത്തക), ലാലി പി എം ( സിനിമാ പ്രവര്‍ത്തക) തുടങ്ങിയവരാണ് നാളത്തെ സമരത്തില്‍ പങ്കെടുക്കുന്നത്.

Next Story

RELATED STORIES

Share it