Latest News

കേരള സാഹിത്യ അക്കാദമിയില്‍ പ്രൂഫ് വായനാ ശില്പശാല: ഇപ്പോള്‍ അപേക്ഷിക്കാം

കേരള സാഹിത്യ അക്കാദമിയില്‍ പ്രൂഫ് വായനാ ശില്പശാല: ഇപ്പോള്‍ അപേക്ഷിക്കാം
X

തൃശൂര്‍: പ്രൂഫ് പരിശോധകര്‍ക്കായി കേരള സാഹിത്യ അക്കാദമി പ്രൂഫ് വായന ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്ത് 4, 5 തീയതികളിലാണ് ശില്‍പശാല നടക്കുന്നത്. പ്രൂഫ് പരിശോധന, എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. തിരഞ്ഞെടുത്ത 50 പേര്‍ക്കാണ് പ്രവേശനം.

ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡാറ്റയും ഫോട്ടോയും അടങ്ങുന്ന അപേക്ഷ publications@keralasahtiyaakademi.org എന്ന ഇമെയില്‍ വിലാസത്തിലോ, സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശ്ശൂര്‍ 20 എന്ന വിലാസത്തിലോ അയയ്ക്കണം. കവറിനുപുറത്ത് അല്ലെങ്കില്‍ മെയിലിന്റെ സബ്ജക്ട് ലൈനില്‍ 'പ്രൂഫ് വായനാ ശില്പശാലയ്ക്കുള്ള അപേക്ഷ' എന്ന് എഴുതണം. അവസാന തിയ്യതി 2022 ജൂലായ് 15.

Next Story

RELATED STORIES

Share it