Latest News

പ്രൊജക്റ്റ് ഡോള്‍ഫിന്‍, പ്രൊജക്റ്റ് ലയണ്‍; ജൈവവൈവിദ്ധ്യം സംരക്ഷിക്കാന്‍ രണ്ട് പദ്ധതിയുമായി പ്രധാനമന്ത്രി

പ്രൊജക്റ്റ് ഡോള്‍ഫിന്‍, പ്രൊജക്റ്റ് ലയണ്‍; ജൈവവൈവിദ്ധ്യം സംരക്ഷിക്കാന്‍ രണ്ട് പദ്ധതിയുമായി പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് രണ്ട് പ്രത്യേക പദ്ധതികള്‍ ആരംഭിക്കും. പ്രൊജക്റ്റ് ഡോള്‍ഫിന്‍, പ്രൊജക്റ്റ് ലയണ്‍ എന്നിങ്ങനെ പേരിട്ടിട്ടുള്ള രണ്ട് പദ്ധതികളുടെ വിവരം ഇന്ന് സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി പുറത്തുവിട്ടത്. രാജ്യത്തെ തിരഞ്ഞെടുത്ത 100 നഗരങ്ങളിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വനവിസ്തൃതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുറച്ചു രാജ്യങ്ങള്‍ മാത്രമേ ലോകത്തുള്ളൂ. അതിലൊന്നാണ് ഇന്ത്യ. ജൈവവൈവിദ്ധ്യം സംരക്ഷിക്കാനും അത് വര്‍ധിപ്പിക്കാനുമുളള നിരവധി പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ കാലത്ത് കടുവകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. പ്രൊജക്റ്റ് ലയണ്‍ എന്ന പേരില്‍ രാജ്യത്തെ ഏഷ്യാറ്റിക് സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കും- പ്രധാനമന്ത്രി പറഞ്ഞു.

പ്രൊജക്റ്റ് ഡോള്‍ഫിന്‍ ജലവുമായി ബന്ധപ്പെട്ടവയുടെ സംരക്ഷണമാണ്. നദികളും തടാകങ്ങളും സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത്തരം പദ്ധതികള്‍ രാജ്യത്തിന്റെ ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കല്‍ മാത്രമല്ല, ടൂറിസം മേഖലയില്‍ വലിയ പുരോഗതിയുമുണ്ടാക്കും. ഇന്ത്യ മാലിന്യപ്രശ്‌നത്തെ കുറിച്ച് ജാഗ്രതയുള്ള രാജ്യമാണെന്നു മാത്രമല്ല, അത് പരിഹരിക്കുന്നതിനുള്ള പദ്ധതികളുള്ള രാജ്യവുമാണ്. സ്വച്ഛ് ഭാരത് അഭിയാന്‍, ഉജ്വല യോജന, എല്‍ഇഡി ബള്‍ബുകള്‍ വ്യാപകമാക്കാനുളള പദ്ധതി ഇതൊക്കെ ഹരിതഭാരതത്തിനുള്ള വേണ്ടിയുള്ള നീക്കങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ പുനരുപയോഗിക്കാവുന്ന ഇന്ധനോപയോഗത്തില്‍ ഇന്ത്യ ലോകത്തില്‍ തന്നെ അഞ്ചാംസ്ഥാനത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it