Latest News

ഡല്‍ഹി കലാപം പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ ഫോറം അസീര്‍

ഇന്ത്യന്‍ മുസ്ലിങ്ങളുടെ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ ചോരയില്‍ മുക്കി കൊല്ലാനുള്ള ശ്രമങ്ങളെ യോഗം അപലപിച്ചു.

ഡല്‍ഹി കലാപം പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ ഫോറം അസീര്‍
X

അബഹ: ഗുജറാത്ത് വംശഹത്യയെ ഓര്‍മ്മിപ്പിക്കും വിധം ഡല്‍ഹിയില്‍ ആര്‍എസ്സ്എസ്സും ഡല്‍ഹി പോലീസും നടത്തുന്ന മുസ്ലിം വിരുദ്ധ കലാപത്തില്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം പ്രതിഷേധിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ മുസ്ലിങ്ങളുടെ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ ചോരയില്‍ മുക്കി കൊല്ലാനുള്ള ശ്രമങ്ങളെ യോഗം ശക്തമായ ഭാഷയില്‍ അപലപിച്ചു. റോം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെ ഡല്‍ഹി കത്തുമ്പോള്‍ അഭിനവ ഇന്ത്യന്‍ ഫാഷിസ്റ്റ് ചക്രവര്‍ത്തിമാരായ മോദി-അമിത് ഷാമാര്‍ അമേരിക്കന്‍ വംശവെറിയന്‍ ട്രംപിന് വിരുന്ന് കൊടുത്തു രാജ്യത്തെ വില്‍ക്കാനുള്ള തിരക്കിലാണ്. തോക്കും ബോംബും പെട്രോളും മറ്റു മാരകായുധങ്ങളുമായി ആര്‍എസ്സ്എസ്സ് ക്രിമിനലുകള്‍ മുസ്ലിങ്ങളെ കൊല്ലുമ്പോഴും തെരുവുകള്‍ കത്തിക്കുമ്പോഴും അതിനു വേണ്ട എല്ലാവിധ സഹായങ്ങളും നല്‍കിക്കൊണ്ട് ഡല്‍ഹി പോലീസും രംഗത്തുള്ളത് അത്യന്തം ഭീതിജനകമായ വാര്‍ത്തയാണ്. അയോധ്യയില്‍ രാമക്ഷേത്രത്തിനു സമീപം ഹനുമാന്‍ ക്ഷേത്രം പണിയണമെന്ന് ആവശ്യപെട്ട ഡല്‍ഹി മുഖ്യന്‍ കേജ്രിവാളിന്റെ മൗനവും ഉറക്കം നടിക്കലും പല തരത്തിലുള്ള ദുസ്സൂചനകള്‍ നമുക്ക് നല്‍കുന്നു. ്

ഇന്ത്യന്‍ ഭരണ ഘടനയെയും ജനാധിപത്യത്തെയും അട്ടിമറിച്ച ബിജെപി ആര്‍എസ്സ്എസ്സ് ഗവണ്‍മെന്റിലുള്ള വിശ്വാസം ഇന്ത്യന്‍ ജനതക്കു നഷ്ടപ്പെട്ട സാഹചര്യത്തില്‍ നിലനില്‍പിന് വേണ്ടിയുള്ള ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വരുമെന്നും അക്രമികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ശക്തമായ രീതിയില്‍ തിരിച്ചു പ്രതിരോധിക്കേണ്ട സാഹചര്യം ഇന്ത്യയില്‍ സംജാതമായിട്ടുണ്ട് എന്നും സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി യോഗം വിലയിരുത്തി.

Next Story

RELATED STORIES

Share it