Latest News

പൗരത്വ ഭേദഗതി നിയമം: ജനതാദള്‍ യുണൈറ്റഡില്‍ പൊട്ടിത്തെറി; രാജിവയ്ക്കാനൊരുങ്ങി പാര്‍ട്ടി രണ്ടാമന്‍ പ്രശാന്ത് കിഷോര്‍

പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിന് തലേ ദിവസമാണ് നിതീഷ് നിലപാട് മാറ്റിയത്. എന്നാല്‍ പാര്‍ട്ടിയിലെ രണ്ടാമനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്നറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ ഇതിനോട് ഇനിയും സമരസപ്പെട്ടിട്ടില്ല. എക്കാലത്തും പൗരത്വ ഭേദഗതി നിയമത്തിന്റെ എതിരാളിയാണ് അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം: ജനതാദള്‍ യുണൈറ്റഡില്‍ പൊട്ടിത്തെറി; രാജിവയ്ക്കാനൊരുങ്ങി പാര്‍ട്ടി രണ്ടാമന്‍ പ്രശാന്ത് കിഷോര്‍
X

പാറ്റ്‌ന: വിവാദമായ പൗരത്വ ഭേദഗതി നിയമം വിവിധ പാര്‍ട്ടികളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. അതില്‍ അവസാനത്തേതാണ് ജനതാദള്‍ യുണൈറ്റൈഡ് പാര്‍ട്ടിയുടേത്. എല്ലാ കാലത്തും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും പൗരത്വ ഭേദഗതി നിയമത്തിന്റെയും എതിരാളിയായിരുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിന്റെ മലക്കം മറയലാണ് പാര്‍ട്ടിയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കിയത്.

പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിന് തലേ ദിവസമാണ് നിതീഷ് നിലപാട് മാറ്റിയത്. എന്നാല്‍ പാര്‍ട്ടിയിലെ രണ്ടാമനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്നറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ ഇതിനോട് ഇനിയും സമരസപ്പെട്ടിട്ടില്ല. എക്കാലത്തും പൗരത്വ ഭേദഗതി നിയമത്തിന്റെ എതിരാളിയാണ് അദ്ദേഹം.

നിതീഷുമായി ഇന്നലെ നടന്ന 90 മിനിട്ട് കൂടിക്കാഴ്ചയ്ക്കു ശേഷം പ്രശാന്ത് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങിയതായാണ് റിപോര്‍ട്ട് പക്ഷേ, നിതീഷ് രാജി വാഗ്ദാനം നിരസിച്ചു.

കേരളം, ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ മറ്റിടങ്ങളിലെ മുഖ്യമന്ത്രിമാരും ഇതേ നിലപാടെടുക്കണമെന്നാണ് പ്രശാന്തിന്റെ വാദം. ഇക്കാര്യത്തില്‍ നിതീഷിനും ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പ്രശാന്ത് വിചാരിക്കുന്നു. ഇതദ്ദേഹം തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു.

നിലവില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിച്ചുകഴിഞ്ഞു. ഇനി കോടതിയ്ക്കുമപ്പുറത്ത് ഇന്ത്യയുടെ ആത്മാവിനെ രക്ഷപ്പെടുത്താനുള്ള കടമ 16 ബിജെപി ഇതര മുഖ്യമന്ത്രിമാരിലാണ്. മൂന്ന് സംസ്ഥാനങ്ങള്‍ ആക്‌ററ് നടപ്പാക്കില്ലെന്ന് പറഞ്ഞു കഴിഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരം വന്നു ചേര്‍ന്നിരിക്കുന്നു- പ്രശാന്ത് കിഷോറ് ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മുഖമായി നിതീഷ് അവതരിപ്പിക്കപ്പെടുമെന്ന അമിത് ഷായുടെ ഉറപ്പാണ് അദ്ദേഹത്തിന്റെ മനംമാറ്റത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.

Next Story

RELATED STORIES

Share it