Latest News

പോപുലര്‍ ഫ്രണ്ട് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെയും വടകര മേഖലയിലെയും വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തത്.

പോപുലര്‍ ഫ്രണ്ട് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
X

വടകര: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 2019-20 അധ്യയന വര്‍ഷത്തേക്കു നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ വടക്കന്‍മേഖല വിതരണോദ്ഘാടനം വടകര കൊപ്രാ ഭവന്‍ ഓഡിറ്റോറിയത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.

നമ്മുടെ രാജ്യം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഭരണഘടനാ ശില്‍പികളുടെയും സ്വാതന്ത്ര്യസമര നായകരുടെയും സ്വപ്‌നങ്ങള്‍ തകര്‍ത്ത് ഏകാധിപത്യത്തിലേക്കു നീങ്ങുമ്പോള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഉത്തരവാദിത്തം വര്‍ദ്ധിക്കുകയാണ്. വാര്‍ത്തകള്‍ക്കിടയിലേയും വരികള്‍ക്കിടയിലേയും യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തി പ്രതികരിക്കാന്‍ സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു.

പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെയും വടകര മേഖലയിലെയും വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തത്.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം ഇ സുല്‍ഫി അധ്യക്ഷത വഹിച്ചു. സി എ ഹാരിസ്, എ പി നാസര്‍, ഷംന അബു, ഇസ്ര എന്നിവര്‍ സംസാരിച്ചു. ഡോ. അനസ് നിലമ്പൂര്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കി.

Next Story

RELATED STORIES

Share it