Latest News

മഹാരാഷ്ട്ര പ്രതിസന്ധിക്കിടയില്‍ മോദി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ശരത് പവാര്‍

മോദി, തനിക്ക് രാഷ്ട്രപതിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന കാര്യം പവാര്‍ നിഷേധിച്ചു. പക്ഷേ, മകള്‍ സുപ്രിയയ്ക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കാന്‍ തയ്യാറായി.

മഹാരാഷ്ട്ര പ്രതിസന്ധിക്കിടയില്‍ മോദി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ശരത് പവാര്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍ സംഭവിച്ചതെന്തെന്നതിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ അന്ന് സംഭവിച്ചതെന്താണെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ശരത് പവാര്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

മഹാരാഷ്ട്ര പ്രതിസന്ധി സമയത്ത് മോദിയും ശരത് പവാറും തമ്മില്‍ കണ്ടിരുന്നു. മോദി തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ശരത് പവാര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ തമ്മില്‍ നല്ല ബന്ധമായിരുന്നെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മോദിയെ അറിയിച്ചുവെന്നാണ് ശരത് പവാര്‍ പറയുന്നത്.

മോദി, തനിക്ക് രാഷ്ട്രപതിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന കാര്യം പവാര്‍ നിഷേധിച്ചു. അങ്ങനെ സംഭവിച്ചില്ല, പക്ഷേ, തന്റെ മകള്‍ സുപ്രിയയ്ക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കാന്‍ തയ്യാറായി. സുപ്രിയ സുലെ മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.

കഴിഞ്ഞ മാസം മോദിയും ശരത് പവാറും തമ്മിലുള്ള കൂടിക്കാഴ്ച നിലവധി ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ശരത് പവാറിനെയും എന്‍സിപിയെയും മോദി പുകഴ്ത്തി സംസാരിച്ചതും ചര്‍ച്ചയായി. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ബിജെപിക്ക്, എന്‍സിപിയില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നായിരുന്നു മോദിയുടെ കമന്റ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണസമ്മേളനങ്ങളില്‍ മോദി, എന്‍സിപി നേതാവ് പവാറിനെ കുറിച്ച് ഒന്നും പരാമര്‍ശിക്കാതിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2016 ല്‍ ശരത് പാവറിന്റെ ക്ഷണം സ്വീകരിച്ച് വസന്ത്ദാദ ഷുഗര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സമയത്ത്് മോദി, പവാറിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരുന്നു. പൊതുജീവിതത്തിന് പവാര്‍ ഒരു മാതൃകയാണെന്നായിരുന്നു പരാമര്‍ശം.

അജിത് പവാറിന്റെ വിഘടന പ്രവര്‍ത്തനങ്ങളെ കുറിച്ചും ശരത് പവാര്‍ സംസാരിച്ചു. അജിത് പവാറിന്റെ പ്രവര്‍ത്തികളെ കുറിച്ചറിഞ്ഞപ്പോള്‍ താന്‍ ആദ്യം ബന്ധപ്പട്ടത് ശിവസേന നേതാവ് ഉദ്ദവിനെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, അദ്ദേഹത്തിന് ആത്മവിശ്വാസം പകരാനും ശ്രമിച്ചു. അജിത്ത് പവാറിന്റെ തെറ്റായ നീക്കത്തെ പൊളിക്കുമെന്ന് ഉദ്ദവ് താക്കറെക്ക് ഉറപ്പു നല്‍കിയെന്നും പവാര്‍ അവകാശപ്പെട്ടു.




Next Story

RELATED STORIES

Share it