Latest News

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി; ചെലവു ചുരുക്കാന്‍ പ്രധാനമന്ത്രി മോദി വിദേശ യാത്രാമധ്യേ ഹോട്ടല്‍ ഒഴിവാക്കുമെന്ന് അമിത് ഷാ

വിദേശയാത്രക്കിടയില്‍ വിമാനങ്ങള്‍ക്കിടയിലുള്ള ഇടവേളകളില്‍ ഹോട്ടലുകള്‍ വേണ്ടെന്ന് വെക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി; ചെലവു ചുരുക്കാന്‍ പ്രധാനമന്ത്രി മോദി വിദേശ യാത്രാമധ്യേ ഹോട്ടല്‍ ഒഴിവാക്കുമെന്ന് അമിത് ഷാ
X

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കുകള്‍ താഴേക്ക് പോവുകയും സമ്പദ്ഘടന പ്രതിസന്ധിയെ നേരിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസരത്തിനൊത്ത് ഉയരാന്‍ തീരുമാനിച്ചു. വിദേശയാത്രക്കിടയില്‍ വിമാനങ്ങള്‍ക്കിടയിലുള്ള ഇടവേളകളില്‍ ഹോട്ടലുകള്‍ വേണ്ടെന്ന് വെക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവള ടെര്‍മിനലില്‍ തന്നെ കുളിയും വിശ്രമവും കഴിക്കാനാണ് ആലോചന. ഇതുവരെ ഇത്തരം കാര്യങ്ങള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളാണ് മോദി ഉപയോഗിച്ചിരുന്നത്. അതിനി ഉണ്ടാവില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു.

മോദി വളരെ ലളിതജീവിതം നയിക്കുന്ന ആളാണ്, അച്ചടക്കമുള്ള വ്യക്തിയുമാണ്. വിദേശയാത്രകളില്‍ അദ്ദേഹം 20 ശതമാനം ജീവനക്കാരെ മാത്രമേ കൂടെ കൂട്ടാറുള്ളു. ഔദ്യോഗിക പരിപാടികളില്‍ കൂടുതല്‍ കാറുകള്‍ ഉപയോഗിക്കുന്നതിനും അദ്ദേഹം എതിരാണ്. ഇപ്പോള്‍ വലിയ ബസുകളാണ് ഇതിനുപയോഗിക്കുന്നത്. അതുവഴി ഓരോ ഓഫിസര്‍മാര്‍ക്കും ഓരോ കാറെന്ന രീതി ഒഴിവാക്കാനായി- അമിത് ഷാ മോദിയുടെ ചെലവുചുരുക്കല്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

എസ്പിജി സുരക്ഷയുമായി ബന്ധപ്പെട്ട സ്പഷ്യല്‍ പ്രൊട്ടക്ഷന്‍ ഭേദഗതി ബില്ല്, 2019 നെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് അമിത് ഷായുടെ ചെലവുചുരുക്കല്‍ പരാമര്‍ശം. ഗാന്ധി കുടുംബം എസ്പിജി സുരക്ഷ ദുരുപയോഗം ചെയ്‌തെന്ന് അമിത് ഷാ ആരോപിച്ചു. കഴിഞ്ഞ 20 വര്‍ഷമായി മോദി സുരക്ഷാവലയം ഒരിക്കലും ഭേദിച്ചിട്ടില്ലെന്നും എന്നാല്‍ ഗാന്ധി കുടുംബം അത് ചെയ്‌തെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു.

ആരോപണങ്ങള്‍ കോണ്‍ഗ്രസ് നിഷേധിച്ചു.

Next Story

RELATED STORIES

Share it