Latest News

കൊവിഡ് വ്യാപനത്തിനിടെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു

1955 കേന്ദ്രങ്ങളിലായി മൊത്തം 3,20,067 വിദ്യാർ‍ഥികളാണ് പരീക്ഷയെഴുതുന്നത്.

കൊവിഡ് വ്യാപനത്തിനിടെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിന് ഇടയ്ക്ക് ഇന്ന് സംസ്ഥാനത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ. രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ടിനുമാണ് പരീക്ഷ. 1955 കേന്ദ്രങ്ങളിലായി മൊത്തം 3,20,067 വിദ്യാർ‍ഥികളാണ് പരീക്ഷയെഴുതുന്നത്.

കൊവിഡ് ബാധിതരായ വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമുണ്ടാകും. ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതും. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തിൽ ആണ്. 2,08411വിദ്യാർത്ഥികളാണ് ഇം​ഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നത്.

Next Story

RELATED STORIES

Share it