Latest News

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു
X

തിരുവനന്തപുരം: 2020-2021 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷന്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ www.sports.hscap.kerala.gov.in എന്ന വെബ് സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിനുശേഷം ലഭിക്കുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ഡ് കോപ്പി എന്നിവ സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നും idscplusonesportsquota2020@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയച്ച് നല്‍കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റുകളില്‍ എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം അപേക്ഷകരെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വിളിച്ചുവരുത്തി കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതാണ്.

അഡ്മിഷനായി 01-04-2018 മുതല്‍ 31-03-2020 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് പരിഗണിക്കുന്നത്. സ്‌കൂള്‍തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ സ്‌പോര്‍ട്‌സ് അസ്സോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വറുടെ ഒപ്പ് നിര്‍ബന്ധമാണ്. സംസ്ഥാന/ജില്ലാ അസ്സോസിയേഷനുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ രജിസ്റ്റര്‍ നമ്പര്‍ അല്ലെങ്കില്‍ സീരിയല്‍ നമ്പര്‍ ഉണ്ടായിരിക്കേണ്ടതാണ്. ഇല്ലാത്തപക്ഷം ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം അതത് അസ്സോസിയേഷനുകള്‍ക്കോ, അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കോ ആയിരിക്കുമെന്നുള്ള സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്. സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തീയതി ആഗസ്റ്റ് 17 ഉം സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 18 ഉം ആണ്. പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ആദ്യ അലോട്ട്‌മെന്റ് ആഗസറ്റ് 24 ന് നടക്കുന്നതാണ്. വിവരങ്ങള്‍ക്ക് 8547575248, 9895112027, 9387395479.

Next Story

RELATED STORIES

Share it