Latest News

മലേഗാവ് സ്‌ഫോടന കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ജഡ്ജിയുടെ കാലാവധി നീട്ടിക്കൊടുക്കണമെന്ന് സുപ്രിം കോടതിയില്‍ ഹരജി

യുഎപിഎ ചുമത്തിയ കേസില്‍ പ്രജ്ഞ്യാ സിങ്ങിനു പുറമെ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ദ്വിവേദി, അജയ് രഹിര്‍കര്‍, സമിര്‍ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രതികളാണ്.

മലേഗാവ് സ്‌ഫോടന കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ജഡ്ജിയുടെ കാലാവധി നീട്ടിക്കൊടുക്കണമെന്ന് സുപ്രിം കോടതിയില്‍ ഹരജി
X

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസ് വിചാരണ നടക്കുന്ന സ്‌പെഷ്യല്‍ എന്‍ഐഎ കോടതിയിലെ ജഡ്ജ് വി എസ് പടാല്‍കറിന്റെ കാലാവധി നീട്ടിക്കൊടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ പിതാവാണ് ആവശ്യവുമായി സുപിം കോടതിയെ സമീപിച്ചത്. ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂര്‍ പ്രതിയായ കേസാണ് ഇത്.

പരാതിക്കാരനു വേണ്ടി അഡ്വ. ഗൗരവ് അഗര്‍വാളാണ് സുപ്രിം കോടതിയിലെത്തിയത്. കേസ് പരിഗണിക്കുന്ന വി എസ് പടാല്‍ക്കര്‍ 2020 ഫെബ്രുവരി 29 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്. ജഡ്ജിയുടെ വിരമിക്കല്‍, കേസ് തീരും വരെ നീട്ടിനല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.

മലേഗാവ് സ്‌ഫോടനം കഴിഞ്ഞ് 12 വര്‍ഷമായി. ഇതുവരെയും കേസില്‍ തീരുമാനായിട്ടില്ല. 2018 ഒക്ടോബറില്‍ കേസില്‍ വിചാരണ ആരംഭിച്ചു. ആയിരക്കണക്കിന് പേജുകള്‍ തെളിവായി ഹാജരായിട്ടുള്ള കേസില്‍ ഇതുവരെ 140 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. പുതിയൊരാള്‍ ജഡ്ജിയായി വരികയാണെങ്കില്‍ കേസ് പഠിക്കാന്‍ തന്നെ ധാരാളം സമയമെടുക്കും. കേസിന്റെ വിചാരണ നീണ്ടുപോവുമെന്നതാണ് ഫലം. ജഡ്ജിയുടെ വിരമിക്കല്‍ കാലാവധി നീട്ടിക്കൊടുത്ത് ആ സാഹചര്യം ഒഴിവാക്കണമെന്നാണ് ഹരജിക്കാരന്റെ വാദം.

യുഎപിഎ ചുമത്തിയ കേസില്‍ പ്രജ്ഞ്യാ സിങ്ങിനു പുറമെ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ദ്വിവേദി, അജയ് രഹിര്‍കര്‍, സമിര്‍ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രതികളാണ്.

2008 സെപ്റ്റംബറിലെ മലേഗാവ് സ്‌ഫോടനത്തില്‍ 6 പേര്‍ മരിക്കുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it