Latest News

പ്ലാസ്മാ തെറാപ്പി: പ്രാഥമിക ഫലങ്ങള്‍ നിരാശാജനകമെന്ന് എഐഐഎംഎസ്

പ്ലാസ്മാ തെറാപ്പി: പ്രാഥമിക ഫലങ്ങള്‍ നിരാശാജനകമെന്ന് എഐഐഎംഎസ്
X

ന്യൂഡല്‍ഹി: എഐഐഎംഎസ്സില്‍ നടന്ന പ്ലാസ്മാ തെറാപ്പി പരീക്ഷണങ്ങള്‍ ഏറെ വിജയകരമായിരുന്നില്ലെന്ന് റിപോര്‍ട്ട്. പ്ലാസ്മാ തെറാപ്പി പരീക്ഷിച്ചതുവഴി രോഗികളില്‍ മരണസംഖ്യ വലിയ തോതില്‍ കുറക്കാന്‍ കഴിഞ്ഞില്ലെന്നും എഐഐഎംഎസ് ഡയറക്ടര്‍ ഡോ. രന്‍ദീപ് ഗുലേറിയ പറഞ്ഞു.

''ഇത് പ്രാഥമിക പരിശോധനയാണ്. 15 പേര്‍ വരുന്ന രണ്ട് ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ആദ്യ ഗ്രൂപ്പില്‍ സാധാരണ ചികില്‍സ നല്‍കി. രണ്ടാമത്തെ ഗ്രൂപ്പില്‍ പ്ലാസ്മാ ചികില്‍സ നടത്തി. രണ്ട് ഗ്രൂപ്പിലെയും മരണനിരക്കില്‍ വലിയ അന്തരമുണ്ടായില്ല''- ഡോ. ഗുലേറിയ പറഞ്ഞു. ''പ്ലാസ്മാ തെറാപ്പി പ്രയോജപ്പെടുന്നില്ലെന്ന് വിധിയെഴുതാന്‍ ആയിട്ടില്ല. പ്ലാസ്മാ ചികില്‍സ സുരക്ഷിതമാണെന്ന് ഉറപ്പിച്ചുപറയാം.''

''രോഗിയെ പ്ലാസ്മാ ചികില്‍സ ദോഷകരമായി ബാധിച്ചതായി തെളിവില്ല. അതേസമയം ഉപയോഗപ്രഥവുമല്ല''-ഡോ. ഗുലേറിയ പറഞ്ഞു.

നേരത്തെ മുതല്‍ പ്ലാസ്മ തെറാപ്പിയെ പ്രധാനപ്പെട്ട ചികില്‍സാ രീതിയായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഐസിഎംആറും പ്ലാസ്മാ ചികില്‍സയുടെ ഫലപ്രാപ്തിയെ കുറിച്ചുള്ള അന്വേഷണത്തിലാണ്.

Next Story

RELATED STORIES

Share it