Top

പ്രതിഷേധ വാര്‍ഷികാചരണം: സാന്റിയാഗൊവില്‍ ജനങ്ങളും പോലിസും ഏറ്റുമുട്ടി, നിരവധി പേര്‍ക്ക് പരിക്ക്, 10 പേര്‍ അറസ്റ്റില്‍

പ്രതിഷേധ വാര്‍ഷികാചരണം: സാന്റിയാഗൊവില്‍ ജനങ്ങളും പോലിസും ഏറ്റുമുട്ടി, നിരവധി പേര്‍ക്ക് പരിക്ക്, 10 പേര്‍ അറസ്റ്റില്‍
X

സാന്റിയാഗൊ: ചിലിയുടെ തലസ്ഥാനമായ സാന്റിയാഗൊവില്‍ കഴിഞ്ഞ വര്‍ഷം നടന്ന ജനകീയ പ്രതിഷേധത്തിന്റെ വാര്‍ഷികദിനമാചരിക്കാനെത്തിയ ജനങ്ങളും പോലിസും ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 10 പേരെ അറസ്റ്റ് ചെയ്തു.

പരിക്കേറ്റവരില്‍ പോലിസുകാരും ഉള്‍പ്പെടുത്തുന്നു. നഗരത്തില്‍ പലയിടങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ 18 പോലിസുകാര്‍ക്കാണ് പരിക്കേറ്റത്. 10 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് ട്വീറ്റ് ചെയ്തു. ഇന്നലെ പകലാണ് ജനങ്ങളുമായുളള പോലിസിന്റെ ഏറ്റുമുട്ടല്‍ നടന്നത്.

2019 ഒക്ടോബറില്‍ ചിലി സര്‍ക്കാര്‍ സബ് വെയുടെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സൗജന്യമായ വിദ്യാഭ്യാസം ആരോഗ്യസംരക്ഷണം എന്നിവ ആവശ്യപ്പെട്ടും വിവിധ ഫീസുകള്‍ വെട്ടിക്കുറയ്ക്കാനാവശ്യപ്പെട്ടും ജനങ്ങള്‍ തെരുവിലിറങ്ങി. ഇതിന്റെ വാര്‍ഷികമാചരിക്കുന്നതിനാണ് ജനങ്ങള്‍ സാന്റിയാഗൊവില്‍ ഒത്തുകൂടിയത്.

ഒക്ടോബര്‍ 25 ന് ചിലിയില്‍ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട റഫറണ്ടം നടക്കും.


Next Story

RELATED STORIES

Share it