പാകിസ്താന്‍ രഹസ്യാന്വേഷകര്‍ക്ക് വിവരങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ജയ്പൂര്‍: പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് മൂന്ന് പേരെ രാജസ്ഥാന്‍ പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരെയും മൂന്ന് വ്യത്യസ്ത പ്രദേശങ്ങളില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
ശ്രീ ഗംഗാനഗറില്‍നിന്ന് നിതിന്‍ യാദവ്, ഛുരുവില്‍നിന്ന് രാം യാദവ്, ഹനുമാന്‍ഗഡില്‍നിന്് അബ്ദുള്‍ സത്താര്‍ തുടങ്ങിയവരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാണ് ആരോപണം.
പാകിസ്താന്‍ ഏജന്‍സികള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ഇന്ത്യയിലെ തന്ത്രപ്രധാനമേഖലയില്‍ ജോലി ചെയ്യുന്നവരെ സമീപിച്ചുവെന്നും അവരില്‍നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഇന്റലിജന്‍സ്) ഉമേഷ് മിശ്ര പറയുന്നത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് 29 പേരെ ചോദ്യം ചെയ്തു. അതില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ അറസ്റ്റിലായ മൂന്നു പേരും. പണത്തിന് വേണ്ടിയാണ് വിവരങ്ങള്‍ കൈമാറിയത്.
യാദവിന് സൂറത്ത് ഗഡ് ആര്‍മി ക്യാമ്പിന് സമീപം പഴങ്ങളുടെയും പച്ചക്കറികളുടെയും കച്ചവടമാണ്. അവിടെനിന്ന് അയാള്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിനല്‍കിയതായി പോലിസ് ആരോപിക്കുന്നു.
രാം സിങ് ബാര്‍മര്‍ സ്വദേശിയാണ്. ഛുരുവിലാണ് താമസം. ഇയാളും ചിത്രങ്ങളും ഫോട്ടോയും വിറ്റാണ് പണം നേടിയത്.
സത്താര്‍ 2010 മുതല്‍ പാകിസ്താനിലേക്ക് സ്ഥിരമായി പോകുന്നുണ്ട്. പാക് ഏജന്‍സികളുടെ പ്രാദേശിക ഏജന്റാണ് ഇയാളെന്നാണ് പോലിസ് പറയുന്നത്.
പാകിസ്താനിലുളളപ്പോഴാണ് ഇയാളെ ഏജന്‍സികള്‍ സമീപിച്ചത്. ഇയാളും ഫോട്ടോകളും വീഡിയോകളും നല്‍കി.
ഇവര്‍ക്കെതിരേ 1923ലെ ഒഫീഷ്യല്‍ സീക്രട്ട് ആക്റ്റ് പ്രകാരം കേസെടുത്തു.
RELATED STORIES
ബില്‍ക്കീസ് ബാനു കേസ് ഗുജറാത്ത് സര്‍ക്കാര്‍ നിലപാട് അപമാനകരം: മുസ്ലിം ...
17 Aug 2022 4:34 PM GMTകോട്ടയത്ത് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍
17 Aug 2022 4:24 PM GMTപ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMTപത്മശ്രീയേക്കാള്‍ അഭിമാനനിമിഷം; സംസ്ഥാന കര്‍ഷക പുരസ്കാര ജേതാവ് നടന്...
17 Aug 2022 4:05 PM GMT'പാര്‍ട്ടി ഡ്രഗ്ഗ്', മാരക മയക്കുമരുന്നുമായി മോഡലിങ് ആര്‍ട്ടിസ്റ്റ്...
17 Aug 2022 3:30 PM GMTസ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും...
17 Aug 2022 3:20 PM GMT