ജെഎന്‍യുവിലെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ കമ്മിറ്റി

ജനുവരി അഞ്ചാം തിയതി മുഖംമൂടി ധരിച്ച അമ്പതോളം വരുന്ന സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 35 പേര്‍ക്ക് പരിക്കുപറ്റി.

ജെഎന്‍യുവിലെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ കമ്മിറ്റി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ജനുവരി 5 ാം തിയതി നടന്ന സംഘര്‍ഷങ്ങളെ കുറിച്ച് അഞ്ചംഗ കമ്മറ്റി അന്വേഷിക്കും. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുകയാണ് കമ്മിറ്റിയുടെ ചമുതലയെന്ന് വൈസ് ചാന്‍സ്‌ലര്‍ എം ജഗദീഷ് കുമാര്‍ പറഞ്ഞു. സുരക്ഷാ കാര്യങ്ങളിലുണ്ടായ പിഴവുകളും കമ്മറ്റിയുടെ പരിഗണനാ വിഷയമായിരിക്കും.

ജനുവരി അഞ്ചാം തിയതി മുഖം മൂടി ധരിച്ച അമ്പതോളം വരുന്ന സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 35 പേര്‍ക്ക് പരിക്കുപറ്റി. പരിക്കേറ്റവരില്‍ 22 വിദ്യാര്‍ത്ഥികളും ബാക്കി അധ്യാപകരുമാണ്. ജെഎന്‍യുവില്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരേ നടന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു ഹിന്ദുത്വരുടെ നേതൃത്വത്തില്‍ നടന്ന മുഖംമൂടി ആക്രമണം.
RELATED STORIES

Share it
Top