Latest News

പൗരത്വ ഭേദഗതി നിയമം: റിപബ്ലിക് ദിനത്തില്‍ മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

രാജ്യത്തെ വിഭജിച്ച് ശേഷം സമയം കിട്ടുകയാണെങ്കില്‍ ഭരണഘടന വായിക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡലില്‍ നിന്ന് പോസ്റ്റ് ചെയ്ത മെസേജില്‍ പറയുന്നത്.

പൗരത്വ ഭേദഗതി നിയമം: റിപബ്ലിക് ദിനത്തില്‍ മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം
X

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ രാജ്യത്തെ വിഭജിക്കുന്ന മോദിക്ക് ഭരണഘടനയുടെ കോപി അയച്ചുകൊടുത്ത്് കോണ്‍ഗ്രസ്സിന്റെ ട്വീറ്റ്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ആമസോണില്‍ നിന്ന് ഓണ്‍ലൈനായി ഭരണഘടന വാങ്ങിച്ച് മോദിക്ക് അയച്ചതിന്റെ റസീപ്റ്റും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

രാജ്യത്തെ വിഭജിച്ച് ശേഷം സമയം കിട്ടുകയാണെങ്കില്‍ ഭരണഘടന വായിക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡലില്‍ നിന്ന് പോസ്റ്റ് ചെയ്ത മെസേജില്‍ പറയുന്നത്.

ഇന്ന് രാവിലെ ഇതേ വാചകങ്ങള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് വക്താവ് രന്‍ദീപ് സിങ് സര്‍ജെവാലയും ട്വീറ്റ് ചെയ്തിരുന്നു.

''71 ാം റിപബ്ലിക് ദിനത്തില്‍ നീതിക്കുവേണ്ടിയുള്ള സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്. സമത്വം നിലനില്‍ക്കണമെങ്കില്‍ സാഹോദര്യം നിലനില്‍ക്കണം. ഭരണകൂടങ്ങള്‍ ഒന്നോര്‍ക്കണം-ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത നിയമങ്ങള്‍ക്കെതിരേ അണിനിരക്കുക പൗരന്റെ കടമയാണ്''- രന്‍ദീപ് സിങ് സര്‍ജെവാല ട്വീറ്റില്‍ എഴുതി.

പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്യത്താകമാനം കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമത്തിനെതിരേ പ്രമേയം പാസ്സാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it