Latest News

എന്‍ കെ മുഹമ്മദ് മൗലവിയുടെ സമ്പൂര്‍ണ കര്‍മ്മശാസ്ത്ര കൃതി പ്രകാശനംചെയ്തു

എന്‍ കെ മുഹമ്മദ് മൗലവിയുടെ സമ്പൂര്‍ണ കര്‍മ്മശാസ്ത്ര കൃതി പ്രകാശനംചെയ്തു
X

മലപ്പുറം: പ്രമുഖ ശാഫിഈ കര്‍മ്മശാസ്ത്ര പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷനുമായ ശൈഖുല്‍ ഉലമാ എന്‍. കെ മുഹമ്മദ് മൗലവിയുടെ സമ്പൂര്‍ണ കര്‍മശാസ്ത്ര കൃതി പ്രകാശനം ചെയ്തു. 1970 സെപ്റ്റംബര്‍ മുതല്‍ 2005 ജൂലൈ വരെ നുസ്രത്തുല്‍ അനാം മാസികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച കര്‍മശാസ്ത്ര പാഠങ്ങളുടെ പുസ്തക രൂപമാണ് 650 പേജുകളുള്ള കൃതി

പരപ്പനങ്ങാടി അങ്ങാടി വലിയ ജുമുഅത്ത് പള്ളി ദര്‍സ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘമാണ് പ്രസാധകര്‍. ഗ്രന്ഥകാരന്റെ വസതിയില്‍ നടന്ന പ്രകാശന കര്‍മ്മം കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാന നജീബ് മൗലവി, പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, പാണക്കാട് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, ഇ. എം അബൂബക്കര്‍ മൗലവി ചരക്കാപറമ്പ്, മുഹമ്മദ് ബാഖവി, മുണ്ടംപറമ്പ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്.

Next Story

RELATED STORIES

Share it